ട്രെയിന്‍ യാത്രയില്‍ ഇനി വെയ്റ്റിംഗ് ലിസ്റ്റ് ഇല്ല ; ജൂലൈ മുതല്‍ എല്ലാം മാറും

ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റ് സമ്പദ്രായം ഇല്ലാതാക്കാന്‍ ഒരുങ്ങുന്നു. ജൂലൈ ഒന്നു മുതല്‍ സമഗ്ര പരിഷ്‌കാരങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയില്‍ സംഭവിക്കാന്‍ പോവുന്നത്. വെയ്റ്റിങ് ലിസ്റ്റിനു പകരം കടലാസ് രഹിത ടിക്കറ്റില്‍ മാത്രം യാത്രം മതിയെന്നാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. റദ്ദാക്കാന്‍ കഴിയാത്ത റിസര്‍വേഷന്‍ ടിക്കറ്റുകളും സീറ്റ് ഉറപ്പായ ടിക്കറ്റുകളും മാത്രമേ ഇനി ട്രെയിനുകളില്‍ ഉണ്ടാവുകയുള്ളൂ.
രാജധാനി, ശതാബ്ദി ട്രെയിനുകളിലിലാണ് പുതിയ സംവിധാനം ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. മൊബൈല്‍ ടിക്കറ്റുകള്‍ക്കു മാത്രമേ ഈ ട്രെയിനുകളില്‍ ഇനി സാധുതയുണ്ടാവുകയുള്ളൂ. രാജധാനി, ശതാബ്ദി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണവും വര്‍ധിപ്പിക്കേും.ഐആര്‍സിടിസി വെബ് സൈറ്റില്‍ ടിക്കറ്റ് ബുക്കിങിനു വേണ്ടി ജൂലൈ മുതല്‍ വ്യത്യസ്ത ഭാഷകള്‍ ലഭിക്കും. പ്രീമിയം തീവണ്ടികള്‍ നിര്‍ത്തലാക്കാനും റെയില്‍വേ തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























