തലസ്ഥാനത്തിന്റെ ജലക്ഷാമം മഴ വരുമുന്‍പേ പലരും അറിഞ്ഞും എന്നിട്ടും ഒരു ഗുണവും ഇല്ല

കാലവര്‍ഷം എത്തുന്നതിനു തൊട്ടു മുമ്പുവരെ തലസ്ഥാന നഗരിയിലെ ജലക്ഷാമം സംബന്ധിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായിരുന്നു. നഗരത്തില്‍ ദിവസങ്ങളോളം വെള്ളമില്ലാതിരുന്നതും ചര്‍ച്ചായായിരുന്നു. ജലക്ഷാമത്തിന് അന്ന് പറഞ്ഞിരുന്ന കാരണം മഴ ഇല്ല എന്നതാണ് . എന്നാല്‍ മഴയെ പഴിക്കണ്ട. തലസ്ഥാനത്തെ ജലക്ഷാമത്തിന് കാരണം മഴ ഇല്ലാത്തതല്ലത്രേ. അരുവിക്കര ഡാമും പിന്നെ ഇവിടത്തെ ഉദ്യോഗസ്ഥരും മാത്രമാണ് നഗരത്തിലെ ജലക്ഷാമത്തിന് കാരണം എന്നാണ് വിവരം. മണ്ണ് അടിഞ്ഞു കൂടി ജല സംഭരണ ശേഷി കുറഞ്ഞതാണ് അരുവിക്കര ഡാമിന്റെ പ്രശ്‌നം. ഇക്കാര്യം അറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ എടുക്കാതിരിക്കുന്നതാണ് അടുത്ത പ്രശ്‌നം.
അരുവിക്കര ഡാമില്‍ മണല്‍ അടിഞ്ഞുകൂടി സംഭരണ ശേഷി കുറയുന്നതാണ് തലസഥാനത്തെ ജലക്ഷാമത്തിന് കാരണം. ഇതിനെ തുടര്‍ന്ന് മഴക്കാലമാകുമ്പോള്‍ വെള്ളം സംഭരിക്കാലാകാതെ ഒഴുക്കിക്കളയുകയാണ്.സംഭരണ ശേഷി കുറഞ്ഞെന്ന വസ്തുത മറച്ചുവച്ച് മഴ കിട്ടുന്നില്ല എന്ന പരാതി പറഞ്ഞു നടക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ ശക്തമായ മഴ ലഭിച്ചപ്പോള്‍ ആവശ്യത്തിന് വെള്ളം ലഭിച്ചിട്ടും അത് സംഭരിക്കാന്‍ കഴിയാത്തതിനാല്‍ ഷട്ടര്‍ തുറന്ന് ഒഴുക്കിക്കളയുകയാണ്. ഇത് പരിഹരിക്കാന്‍ ഉദ്യേഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. കടുത്ത വേനലിനെ തുടര്‍ന്ന് നഗരത്തില്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ പേപ്പാറ ഡാമില്‍ നിന്ന് ജലം എത്തിച്ചിരുന്നു.
നെയ്യാര്‍ ഡാമില്‍ നിന്നും വെള്ളമെത്തിച്ചിട്ടും സംഭരണ ശേഷി ഇല്ലാതിരുന്നതിനാല്‍ ഒഴുക്കിക്കളയുകയായിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. എന്നാല്‍ ലഭിച്ച മഴയുടെ പത്ത് സതമാനം പോലും സംഭരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന് ഒഴിക്കിക്കളയുകയായിരുന്നു. ജലശേഖരത്തിന് 258. 89 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശം മാത്രമേയുള്ളു.
അരുവിക്കര ഡാമിന്റെ സംഭരണ ശേഷിക്കുറവ് അറിയാമായിരുന്നിട്ടും അറിയാത്തത് പോലെയാണ് അധികൃതര്‍. അരുവിക്കര ഡാമിന്റെ അപ്പര്‍ ഡാമായ പേപ്പാറയില്‍ നിന്ന് വെളളം തുറന്നുവിട്ടാണ് നിത്യേന ഇവിടെ പമ്പിങ് നടത്തുന്നത്.
https://www.facebook.com/Malayalivartha


























