രാജീവ് ചന്ദ്രശേഖറിന് പുതിയ പേരായി ; തൊരപ്പന്‍ രാജീവ് !!

ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ ' അലവലാതി ഷാജി' എന്ന ഹാഷ്ടാഗ് കൊണ്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. അമിത് ഷായ്‌ക്കെതിരെ സോഷ്യല്‍ മീഡിയ 'ആക്രമണം' അതി രൂക്ഷവും ആയിരുന്നു. അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ ആയിരുന്നല്ലോ ടൈംസ് നൗ ചാനല്‍ കേരളത്തെ 'തണ്ടറി പാകിസ്താന്‍' എന്ന് വിശേഷിപ്പിച്ചത്.
ആ പേര് കേരളത്തിന് ചേരുന്നതാണെന്ന ട്വീറ്റിനോട് 'സ്‌മൈലി' ഇട്ടായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും ഒക്കെ ആയ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. മലയാളിയായ രാജീവ് എന്തായാലും അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ ചെയ്തത് തൊരപ്പന്‍ പണിയാണെന്നാണ് ആക്ഷേപം. അങ്ങനെ അമിത് ഷായ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖറിന് ഒരു പേരി കിട്ടി. തൊരപ്പന്‍ രാജീവ്!!! സംഗതി ഹാഷ്ടാഗ് ആയി ട്വിറ്ററില്‍ ഹിറ്റ് ആവുകയും ചെയ്തു.
തൊരപ്പന്‍ പണി!!!
ടൈംസ് നൗ ചാനല്‍ കേരളത്തെ 'തണ്ടറി പാകിസ്താന്‍' എന്ന് വിളിച്ചതിനെ സ്‌മൈലിയിട്ട് പ്രോത്സാഹിപ്പിച്ച രാജീവ് ചന്ദ്രശേഖര്‍ ചെയ്തത് തൊരപ്പന്‍ പണിയാണെന്നാണ് ആക്ഷേപം. അങ്ങനെ ആ ഹാഷ്ടാഗ് പിറന്നു. തൊരപ്പന്‍ രാജീവ് എന്നാണ് പുതിയ ഹാഷ്ടാഗ് കാമ്പയിന്‍. സംഗതി ട്വിറ്ററില്‍ കുറച്ച് നേരം ട്രെന്‍ഡിങ് ആവുകയും ചെയ്തു. എന്നാല്‍ 'അലവലാതി ഷാജി' എന്ന ഹാഷ്ടാഗിന്റെ അത്ര ഹിറ്റ് ആയില്ല!
https://www.facebook.com/Malayalivartha


























