എം.എം.മണിക്കെതിരെ വാട്‌സ്ആപ്പ് സന്ദേശം; സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

വൈദ്യുത മന്ത്രി എം.എം. മണിയെ അധിക്ഷേപിക്കുന്ന രീതിയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ സര്‍ക്കാര്‍ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ സീനിയര്‍ ക്ലാര്‍ക്ക് ബേസില്‍ ജോസഫിനെതിരെയാണ് നടപടി.
എം.എം.മണിക്കെതിരെ അധിക്ഷേപകരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന് സി.ബി.രാജീവ് എന്ന വ്യക്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറാണ് നടപടി എടുത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ എം.എം.മണിയെ അധിക്ഷേപിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം ചട്ടം ലംഘിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം.
https://www.facebook.com/Malayalivartha


























