പതിനഞ്ചാം വയസ്സില്‍ അറ്റാക്ക്; വിദ്യാര്‍ത്ഥി മരിച്ചു

പതിനഞ്ചാം വയസില്‍ അറ്റാക്ക് വന്നു വിദ്യാര്‍ത്ഥി മരിച്ചു. മാവേലിക്കര കുന്നത്ത് മുട്ടത്തേത്തു പടീറ്റതില്‍ അയ്യപ്പന്‍ നായരുടേയും, സന്ധ്യയുടെയും മകന്‍ അനന്ദുവാണു ഹതഭാഗ്യന്‍. നാളെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കേണ്ട കുട്ടിയുടെ മരണം ഒരു നാടിനെ ഒന്നടങ്കം സങ്കട കടലിലാക്കി.
ഇപ്പോള്‍ സൈലന്റ് അറ്റാക്കു മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു, പക്ഷെ ഇത്ര കുറഞ്ഞ പ്രായത്തില്‍ ഇതു ആദ്യ സംഭവമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha


























