Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്

13 DECEMBER 2025 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!

തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽ‍ഡിഎഫിന് ഞെട്ടിക്കുന്ന തോൽവി

  തിരുവനന്തപുരം കോർപ്പറേഷനിലെ കണ്ണമ്മൂല വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...

  കണ്ണൂർ കോർപറേഷനിൽ സിറ്റിങ്സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി


മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കുടുംബം. പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ചിത്രപ്രിയയുടെ ബന്ധു ശരത് ലാല്‍ രംഗത്തെത്തി. പോലീസ് പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ ചിത്രപ്രിയ അല്ല ഉള്ളതെന്നും, ആ ദൃശ്യങ്ങള്‍ ഇനി പ്രചരിപ്പിക്കരുതെന്നും കുടുംബം അഭ്യര്‍ഥിച്ചു.


പോലീസ് നേരത്തെ പുറത്തുവിട്ട, മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന് ശേഖരിച്ചെന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങളില്‍ ചിത്രപ്രിയയും അറസ്റ്റിലായ പ്രതി അലനും ബൈക്കില്‍ പോകുന്നതാണ് ഉണ്ടായിരുന്നത്. എന്നാല്‍, 'പുറത്തുവന്ന ഒരു സിസിടിവി ദൃശ്യത്തിലും ചിത്രപ്രിയ ഇല്ല. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്,' എന്ന് ബന്ധു ശരത് ലാല്‍ ആവശ്യപ്പെട്ടു. പോലീസ് പറയുന്ന കാര്യങ്ങളില്‍ പലതും കളവുകളാണെന്നും അദ്ദേഹം ആരോപിച്ചു. ചിത്രപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധു വ്യക്തമാക്കി.

 

 

കൊലപാതകവും അന്വേഷണവും

കഴിഞ്ഞ മാസം ആറിനാണ് ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന ചിത്രപ്രിയയെ കാണാതായത്. അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. പത്താം തീയതി ഉച്ചയോടെ വീടിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നും അഴുകിത്തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം കുടുംബം പ്രകടിപ്പിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചിത്രപ്രിയയുടെ ആണ്‍സുഹൃത്ത് അറസ്റ്റിലായത്. സംശയത്തെ തുടര്‍ന്നാണ് മദ്യലഹരിയില്‍ കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് രക്തം പുരണ്ട വെട്ടുകല്ലുകള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

അന്വേഷണം അലനില്‍ ഒതുക്കില്ല: പോലീസ്

അതേസമയം, ചിത്രപ്രിയയുടെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എം. ഹേമലത വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അലന്‍ മാത്രമാണ് പ്രതി. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.

പ്രതിയുടെ മൊബൈല്‍ ഫോണുകളും ചിത്രപ്രിയയുടെ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അലന്റെ പൂര്‍വകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണപരിധിയിലാണ്.

 

ബെംഗളൂരുവിലെ ആണ്‍സുഹൃത്തിനെ ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍, ശത്രുതയ്ക്ക് ഇടയാക്കിയ മറ്റ് വിഷയങ്ങള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചിത്രപ്രിയയുടെ ബെംഗളൂരുവിലുള്ള ആണ്‍സുഹൃത്തില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും.

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിച്ച സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് തുറന്നു സമ്മതിച്ച് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. സിസിടിവിയിലുള്ളത് ചിത്രപ്രിയയല്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ചിത്രപ്രിയയുടെ കൊലപാതകക്കേസില്‍ സുപ്രധാന തെളിവായി കൊണ്ടുവന്നതായിരുന്നു സിസിടിവി ദൃശ്യം. എന്നാല്‍ ആ ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ലെന്നും പൊലീസ് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ബന്ധുവായ ശരത് ലാല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ ്‌സിസിടിവി ദൃശ്യങ്ങള്‍ ചിത്രപ്രിയയുടേത് അല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ചിത്രപ്രിയ പ്രതി അലനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെന്നതരത്തില്‍ പ്രചരിക്കുന്നവയില്‍ യുവതി അല്ലെന്നാണ് ശരത് ആരോപിച്ചത്. പൊലീസ് പറയുന്ന പലകാര്യങ്ങളും കളവുകളാണ്. മലയാറ്റൂര്‍ പള്ളി പരിസരത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (11 minutes ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (13 minutes ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (25 minutes ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (36 minutes ago)

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി  (1 hour ago)

കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം...  (1 hour ago)

LDF കോട്ട ഇടിച്ച് നിരത്തി വൈഷ്ണ തൂക്കി..! 'ഇറങ്ങി വാടാ' ഫുൾ ക്രെഡിറ്റ് സിപിഎം-ന് 363 വോട്ട് മുട്ടട കത്തിച്ച് ഈ പെണ്ണ്...!  (1 hour ago)

നാണംകെട്ട് പാക് പ്രധാനമന്ത്രി  (1 hour ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് UDF പിടിക്കും..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു  (1 hour ago)

പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് പരാജയപ്പെട്ടു  (2 hours ago)

ആര്യ രാജേന്ദ്രനെ AKG സെന്ററിൽ നിന്ന് പുറത്താക്കി..!! തിരുവനന്തപുരം നഗരസഭയിൽ..! BJP ജയിച്ചു..? അടിച്ച് കയർ RESULT  (2 hours ago)

എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ  (2 hours ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് ട്വിസ്റ്റ് ..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (2 hours ago)

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്  (2 hours ago)

Malayali Vartha Recommends