കോഴിക്കോട് നഗരസഭയില്‍ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയായി മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...

കോഴിക്കോട് നഗരസഭയില്‍ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയായി മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി. മീഞ്ചന്ത ഡിവിഷനില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.പി മുസാഫര്‍ അഹമ്മദ് ആണ് തോറ്റത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ നേതാവാണ് മുസാഫര്‍ അഹമ്മദ്. നിലവിലെ നഗരസഭാ ഡെപ്യൂട്ടി മേയര്‍ കൂടിയാണ് മുസാഫര്‍ അഹമ്മദ്. സംസ്ഥാനത്തെ മറ്റ് നഗരസഭകളില്‍ സിപിഎം തിരിച്ചടി നേരിടുമ്പോള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത് കോഴിക്കോട് നഗരസഭയില് മാത്രമാണ്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറിനെതിരെ അട്ടിമറി ജയം നേടുന്നതിനടുത്ത് എത്തിയ നേതാവാണ് മുസാഫര്‍ അഹമ്മദ്. അന്ന് വെറും 1376 വോട്ടുകള്‍ക്ക് മാത്രമായിരുന്നു പരാജയം.
"
https://www.facebook.com/Malayalivartha


























