പിആര്‍ഒ ചുമതലയേറ്റു... കെ.പി.സി.സി.പ്രസിഡന്റായി സംഘടനാ തെരഞ്ഞടുപ്പിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഉമ്മന്‍ ചാണ്ടി

കെ.പി.സി.സി.പ്രസിഡന്റായി സംഘടനാ തെരഞ്ഞടുപ്പിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള നീക്കങ്ങള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമാക്കി.
കെ.പി.സി.സി. അധ്യക്ഷനാകുന്നതിന്റെ ഭാഗമായി തന്റെ മുന്‍ പ്രസ് സെക്രട്ടറിയെ കെ.പി.സി.സിയുടെ പി ആര്‍ ഒയായി ഉമ്മന്‍ ചാണ്ടി നിയമിച്ചു. തന്നോട് ആലോചിക്കാതെ പി ആര്‍ ഒ യെ നിയമിച്ചതില്‍ രമേശ് ചെന്നിത്തലക്ക് വിരോധമുണ്ട്.
എം.എം.ഹസനെ മുമ്പില്‍ നിര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി കരുക്കള്‍ നീക്കുന്നത്. സെപ്റ്റബര്‍ 16 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് പി.സി.സി. അധ്യക്ഷന്‍മാരുടെ തെരഞ്ഞടുപ്പ് നടക്കുന്നത്. തെരഞ്ഞടുപ്പിന്റെ തീയതി എ.ഐ.സി.സി.പ്രഖ്യാപിച്ച് കഴിഞ്ഞു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന ആളെയാണ് പി.ആര്‍ഒ യായി നിയമിച്ചത്. അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടുത്ത കാലത്താണ് വിരമിച്ചത്. ഉടനെ കെ.പി.സി.സി.യില്‍ ചേര്‍ന്നു.
ഓഗസ്റ്റ് ആദ്യവാരം തിരഞ്ഞെടുപ്പ് ആരംഭിക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒക്ടോബറില്‍ ദേശീയ അധ്യക്ഷനാവും.
കേരളത്തില്‍ കോണ്‍ഗ്രസ് ഐ.സി.യുവിലാണ്. രമേശ് ചെന്നിത്തലയുടെയും എം.എം.ഹസന്റെയും കൈയില്‍ പാര്‍ട്ടി നില്‍ക്കുന്നില്ല. എന്നെങ്കിലും ഉമ്മന്‍ ചാണ്ടി കെ.പി.സി.സി. അധ്യക്ഷനായാന്‍ മാത്രമേ പാര്‍ട്ടി രക്ഷപ്പെടുകയുള്ളു. ചില യു ഡി എഫ് നേതാക്കള്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ഹൈക്കമാന്റിന് പോലും ആക്ഷേപമുണ്ട്. എം.എം.ഹസന്റെ നേതൃത്വം പാര്‍ട്ടിയെ ഒറ്റക്കെട്ടാക്കാന്‍ അവസരമൊരുക്കി എന്നും ഹൈക്കമാന്റ് കരുതുന്നു.
താന്‍ കെ.പി.സി സി അധ്യക്ഷനാകാനില്ലെന്ന് പുതിയ പ്രസിഡന്റിന്റെ നിയമന സമയത്ത് ഉമ്മന്‍ ചാണ്ടി പറഞ്ഞത് തിരഞ്ഞടുപ്പിലൂടെ പ്രസിഡന്റാകാന്‍ വേണ്ടിയാണ്. വി.എം.സുധീരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതു തന്നെ ഉമ്മന്‍ ചാണ്ടിക്ക് പ്രസിഡന്റാകാന്‍ വേണ്ടിയാണ്.
https://www.facebook.com/Malayalivartha


























