എ.ടി.എം കൊള്ള; ഒന്നരലക്ഷം കണ്ടെത്തി, ചെങ്ങന്നൂര്‍ സ്വദേശി സുരേഷിനെ നാളെ നാട്ടിലെത്തിക്കും

കഴക്കൂട്ടത്തെ ഉള്‍പ്പെടെ എ.ടി.എം കവര്‍ച്ചാകേസില്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസ് പിടികൂടിയ ചെങ്ങന്നൂര്‍ സ്വദേശി സുരേഷില്‍ നിന്ന് തൊണ്ടി മുതലായ ഒന്നര ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം നാളെ നാട്ടിലെത്തുന്ന ഇയാളെ ചെറിയനാട് എ.ടി.എം കവര്‍ച്ചയുമായി ബന്ധപ്പെട്ട് മാവേലിക്കര കോടതിയില്‍ ഹാജരാക്കും.
കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷം ചെറിയനാട്ടിലെ എ.ടി.എമ്മിലെത്തിച്ച് തെളിവെടുപ്പും അന്വേഷണങ്ങളും പൂര്‍ത്തിയാക്കിയശേഷം സംസ്ഥാനത്ത് മറ്റു കവര്‍ച്ചകള്‍ നടന്ന സ്ഥലങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് കോടതി മുഖാന്തരം അവര്‍ക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ 20 വര്‍ഷമായി ഡല്‍ഹിയില്‍ ഡ്രൈവറായും ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരനുമായി കഴിഞ്ഞുവന്ന ഇയാള്‍ ഇടക്കാലത്ത് എ.ടി.എം മെഷീനുകളില്‍ പണം നിറയ്ക്കുന്ന ജോലികളിലും ഏര്‍പ്പെട്ടിരുന്നു. ഇത്തരത്തില്‍ എ.ടിഎം മെഷീനുകളെപ്പറ്റി വ്യക്തമായ ധാരണയുള്ളതിനാലാണ് നോട്ടുകള്‍ക്ക് കേടുപറ്റാത്ത വിധം പണം നിറയ്ക്കുന്ന അറ കൃത്യമായി മുറിച്ച് മാറ്റാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha


























