പ്രണയമറിഞ്ഞിട്ടും വീട്ടുകാര്‍ കാര്യമാക്കിയില്ല വിവാഹ ദിവസം യുവതി ഒളിച്ചോടി

വിവാഹദിനത്തില്‍ യുവതി ഒളിച്ചോടുക പിന്നീട് കാമുകനൊപ്പം പ്രത്യക്ഷപ്പെടുക. ഇത്തരം സംഭവങ്ങള്‍ നാം കണ്ടിട്ടുണ്ട്. അത്തരമൊരു സംഭവം പത്തനംതിട്ട പുത്തന്‍പീടികയിലുണ്ടായി. പുത്തന്‍പീടിക സ്വദേശിയായ യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. തലേദിവസം എല്ലാം പതിവുപോലെ തന്നെ. എന്നാല്‍ കല്യാണദിവസം കഥമാറി. രാവിലെ പെണ്‍കുട്ടിയെ കാണാനില്ല. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിവരെ യുവതി വീട്ടിലുണ്ടായിരുന്നതായി മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. രാവിലെ വരന്റെ വീട്ടുകാരെ വിവരമറിയിച്ചെങ്കിലും അവര്‍ അവിടെ നിന്നും പുറപ്പെട്ടുകഴിഞ്ഞിരുന്നു.
വിവാഹവേദിയിലെത്തിയ വരന്റെ വീട്ടുകാര്‍ ബഹളമായി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് വരനെയും സംഘത്തെയും സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തി. തുടര്‍ന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ പോലീസിടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കി മടക്കി അക്കുകയാണുണ്ടായത്.
എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും അവസാനിച്ചില്ല. പെണ്‍കുട്ടിയെ തപ്പി വീട്ടുകാര്‍ എറണാകുളത്തേക്ക് പോയതിനെ തുടര്‍ന്ന് .പിറ്റേദിവസം കാണാതായ വധുവിന് വേണ്ടി അന്വേഷണം പുരോഗമിക്കവേ രാവിലെ യുവതിയും ഒരു യുവാവും പത്തനംത്തിട്ട പോലീസ് സ്‌റ്റേഷനിലെത്തി. തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇതാവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഒരുമിച്ചു പോകാന്‍ അനുവദിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്നതിനിടെയാണ് യുവാവും യുവതിയും പ്രണയത്തിലായത്. ഇക്കാര്യം അറിഞ്ഞിരുന്നെങ്കിലും വീട്ടുകാര്‍ കാര്യമാക്കിയിരുന്നില്ല.
https://www.facebook.com/Malayalivartha


























