ബീഫ് നിരോധനത്തില്‍ കേരളത്തിലെ ബിജെപിക്കൊപ്പം ബംഗാള്‍ സിപിഎം ഘടകം

ഗോവധ നിരോധനം രാജ്യവ്യാപകമായി നടപ്പാക്കുക എന്നത് ബിജെപിയുടെ പ്രഖ്യാപിത അജണ്ടകളില്‍ പ്രധാനപ്പെട്ടതാണ്. നേരിട്ട് ഇടപെടാന്‍ സാധ്യമല്ലാത്തതിനാല്‍ കന്നുകാലി കശാപ്പ് നിയന്ത്രണമെന്ന പേരില്‍ ഗോവധ നിരോധനവും ബീഫ് നിരോധനവും നടപ്പാക്കുകയാണ് സംഘപരിവാര്‍. കേന്ദ്ര തീരുമാനത്തിനെതിരെ ശബ്ദിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. കേരളത്തിന്റെ നിലപാട് അഭിനന്ദിക്കപ്പെടുമ്പോളും ഭരണകക്ഷിയുടെ ബംഗാള്‍ ഘടകത്തിന് ചില എതിര്‍പ്പുകളുണ്ട്.
ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യപിച്ചുകൊണ്ടാണ് കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ കേരളമെമ്പാടും ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിക്കപ്പെട്ടത്. സംഘപരിവാര്‍ പാര്‍ട്ടികളൊഴികയുള്ളവരെല്ലാം ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. സിപിഎമ്മും അതുമായി ബന്ധപ്പെട്ട സംഘടനകളുമാണ് മുന്നില്‍ നിന്നത്.
കേരളത്തിലെ ബീഫ് ഫെസ്റ്റുകള്‍ക്കെതിരെ ബിജെപി നേതാക്കള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുതന്നെ സിപിഎമ്മിന് എതിര്‍പ്പ് നേരിടേണ്ടി വന്നിരിക്കുകയാണ്. കേരളത്തിലെ ബീഫ് ഫെസ്റ്റുകളോട് യോജിക്കുന്നില്ലെന്നാണ് ബംഗാള്‍ ഘടകം വ്യക്തമാക്കുന്നത്.ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണ് കേരളത്തിലെ ബീഫ് ഫെസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാളിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ ബാധിക്കുമെന്നാണ് ബീഫ് ഫെസ്റ്റിനെ എതിര്‍ക്കാനുള്ള കാരണം
https://www.facebook.com/Malayalivartha


























