സീതാറാം യെച്ചൂരിക്കെതിരായ അതിക്രമം: സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് വിഎസ്; അപലപിച്ച് നേതാക്കള്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ നടന്ന കൈയേറ്റ ശ്രമത്തെ രാഷ്ട്രീയ ഭേദമന്യേ അപലപിച്ച് നേതാക്കള്‍. യെച്ചൂരിക്കെതിരായ കൈയേറ്റത്തെ പ്രാകൃതമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വിമര്‍ശിച്ചു. ആക്രമണം ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.
സംഘപരിവാറിനെ എതിര്‍ക്കുന്നവരെ ആക്രമിക്കുമെന്ന ഭീഷണിയാണിത്. ആക്രമണം അങ്ങേയറ്റം പ്രാകൃതമാണ് ആന്റണി പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന പ്രഖ്യാപനമാണ് ആക്രമണമെന്നും വിഎസ് പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണം ജനാധിപത്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസില്‍ ഉണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍ ഇടപ്പെട്ടതുകൊണ്ടാണ് വലിയ ആപത്തില്‍നിന്ന് യെച്ചൂരി രക്ഷപ്പെട്ടത്. ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിനു നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇത് അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാറുകാര്‍ രാജ്യത്താകെ ഫാസിസ്റ്റു രീതിയിലുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. തങ്ങളുടെ തീവ്രഹിന്ദുത്വ പദ്ധതിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയും അതിന്റെ നേതാക്കളെ വകവരുത്തുകയും ചെയ്യുമെന്ന ഭീഷണി ആര്‍എസ്എസ്സുകാര്‍ രാജ്യമാകെ മുഴക്കികൊണ്ടിരിക്കുകയാണ്. സിപിഐഎം നേതാക്കളെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ അവര്‍ ഭീഷണിപ്പെടുത്തുന്നു. നേതാക്കളെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇതിനെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുളളതുകൊണ്ടാണ് ആക്രമണങ്ങള്‍ തുടരുന്നത്. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാല്‍ ഡല്‍ഹി ഏകെജി ഭവനുനേരെയും പ്രധാന നേതാക്കള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കേരള പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസ് കമ്മീഷണറെയും സെക്യൂരിറ്റി ചുമതലയുളള ജോയിന്റ് കമീഷണറെയും ജൂണ്‍ 5നു തന്നെ അറിയിച്ചിരുന്നു.
യെച്ചൂരിയെ പോലുള്ള ഉന്നത നേതാവിനെ ആക്രമിച്ചത് ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് എതിര്‍പ്പുണ്ടെങ്കില്‍ അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടത്. അല്ലാതെ ആക്രമിക്കുകയല്ല ചെയ്യേണ്ടെത്. ഹസന്‍ പറഞ്ഞു. ആക്രമണം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ അറിയാത്തവരാണ് ആക്രമണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. ദില്ലി എകെജി ഭവനില്‍ വെച്ചാണ് യെച്ചൂരിക്ക് നേരെ കൈയേറ്റശ്രമമുണ്ടായത്. പൊളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിന് തൊട്ടുമുന്‍പായിരുന്നു സംഭവം. എകെജി ഭവനിലേക്ക് അതിക്രമിച്ച് കയറി യെച്ചൂരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ എത്തിയത്
https://www.facebook.com/Malayalivartha


























