സര്‍ക്കാര്‍ കൊട്ടിഘോഷിച്ചിട്ടും മാതാപിതാക്കള്‍ക്ക് പ്രിയം സ്വകാര്യ സ്‌കൂളുകള്‍ തന്നെ; സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നു: കാരണം മാര്‍ക്ക് ദാനത്തിന്റെ അഭാവം!

സംസ്ഥാനത്ത് പൊതുസര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നു. എസ്എസ്എല്‍സി പരീക്ഷയിലുള്ള കുറഞ്ഞ വിജയശതമാനമാണ് കാരണം.സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളില്‍ 95 ശതമാനത്തോളം പേര്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷ പാസായപ്പോള്‍ 99 ശതമാനത്തില്‍ അധികമാണ് സി ബി എസ് സി യിലെ വിജയശതമാനം. ഫലത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നു എന്ന ആരോപണത്തില്‍ നിന്നും സംസ്ഥാന സിലബസുകാര്‍ രക്ഷപ്പെട്ടിരിക്കുകയാണ് . ഇപ്പോള്‍ സി ബി എസ് സി യാണ് മാര്‍ക്ക് വാരിക്കോരി നല്‍കുന്നത്.
സംസ്ഥാന സിലബസിലെ പഠനം ആയാസത്തിലാണെന്ന വിലയിരുത്തലുമുണ്ട്. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി കണക്ക് പരീക്ഷ ഐ.സി.എസ്.സി സിലബസിനേക്കാള്‍ പ്രയാസമായിരുന്നു എന്ന കണക്കുകൂട്ടലിലാണ് വിദ്യാര്‍ത്ഥികള്‍. സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തിലുള്ള പഠനപ്രക്രിയ നടക്കുന്നില്ലെന്ന ആക്ഷേപവും വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ട്.
പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഇക്കൊല്ലം വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ അവ്യക്തമാണ്. സിബിഎസ് സി സ്‌കൂളുകള്‍ക്കകട്ടെ വിജയശതമാനം ഉയര്‍ത്തി കാണിച്ച് കുട്ടികളെ മാടി വിളിക്കുകയാണ്.
സി ബി എസ് സി സ്‌കൂളുകളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി. കൊടുക്കുന്നില്ലെന്ന വസ്തുത ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയാല്‍ ഭാവി ജീവിതം അവതാളത്തിലാകുമെന്ന പ്രചരണവും സി ബി എസ് സി സ്‌കൂളുകള്‍ നടത്തുന്നുണ്ട്.
സിലബസിനു പുറത്തു നിന്നും ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന പരാതിയാണ് സംസ്ഥാന സിലബസില്‍ പഠിക്കുന്നവര്‍ക്കുള്ളത്.അങ്ങനെ ചോദിക്കുമ്പോള്‍ വ്യക്തവും കൃത്യവുമായ മറുപടി നല്‍കാന്‍ കഴിയുന്നില്ല. സിബിഎസ് സി കാര്‍ക്ക് സിലബസിനുള്ളില്‍ നിന്നാണ് ചോദ്യങ്ങള്‍ ചോദിക്കാറുള്ളത് . അതുകൊണ്ടു തന്നെ മികച്ച വിജയം നേടാന്‍ കഴിയുന്നു.
സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ അധ്യയനത്തില്‍ കാണിക്കുന്ന ഉദാസീനതയും വിദ്യാര്‍ത്ഥികളെ പിന്നോട്ടടിക്കുന്നുണ്ട്. സി ബി എസ് സി സ്‌കൂളുകളില്‍ അധികവും സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടു തന്നെ ഉത്തരവാദിത്വം കൂടുതലായിരിക്കും.
https://www.facebook.com/Malayalivartha


























