മദ്യനയം കേരളജനതയോടുള്ള ചതി : എ കെ ആന്റണി

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേവുമായി പ്രതിപക്ഷം. കേരള ജനതയോടുള്ള കൊടും ചതിയെന്ന് എകെ ആന്റണി പറഞ്ഞു. ഈ കളി തീക്കളിയാണെന്നും ഇതിനേക്കാള്‍ വലിയ ചതിയും വഞ്ചനയും വാഗ്ദാന ലംഘനവും മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.കേരളത്തെ മദ്യലയമാക്കാനുള്ള ശ്രമമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ മദ്യനയം ആര്‍ക്കുവേണ്ടിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മദ്യമുതലാളിമാരുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നും അവരില്‍ നിന്ന് എത്ര കാശാണ് വാങ്ങിയതെന്നത് സംബന്ധിച്ച് താനൊന്നും പറയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha






















