കൊച്ചിയില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

കൊച്ചിയില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. സിപിഎം വടുതല ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായ എംഎം ജിനേഷിനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് വടുതലയില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കുത്തേറ്റ ജിനേഷിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















