ബി.ജെ.പി കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത് ബോംബും ആയുധങ്ങളും
കണ്ണൂരിലെ ബി.ജെ.പി കേന്ദ്രത്തില്‍ നിന്നും ബോംബും വാളുകളും ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരം കണ്ടത്തി. ഒമ്പത് വാളുകളും ഒരു സ്റ്റീല്‍ ബോംബുമാണ് പിടികൂടിയത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന സ്ഥലമാണിതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സ്ഥലം ബി.ജെ.പിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലേക്ക് ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ഹര്‍ത്താലിനിടെ ജില്ലയുടെ പല ഭാഗത്തും അക്രമങ്ങള്‍ നടന്നിരുന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് നഗരത്തില്‍ പ്രകടനം കഴിഞ്ഞ് തിരിച്ചു പോയ സി.പി.എം പ്രവര്‍ത്തകര്‍ എ.ബി.വി.പി ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തതായി പരാതിയുണ്ട്. ഓഫീസിനകത്തേക്ക് കടന്ന പ്രവര്‍ത്തകര്‍ ഫര്‍ണിച്ചര്‍ അടക്കമുള്ള സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. വടകരയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha