എല്‍ഡിഎഫിന്റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നു; തന്റേടം കാട്ടിയ പിണറായിക്കും സര്‍ക്കാരിനും അഭിനന്ദനം: വെള്ളാപ്പള്ളി
എല്‍ഡിഎഫിന്റെ മദ്യനയം യാഥാര്ഥ്യബോധത്തോടെയുള്ളതെന്നും സ്വാഗതം ചെയ്യുന്നതായും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. മദ്യനിരോധനം പ്രായോഗികമല്ല. ലഹരിമരുന്ന് ഉപയോഗം കൂടുവാന്‍ നിരോധനം കാരണമായി. ശുദ്ധമായ കള്ള് എല്ലാ ഹോട്ടലുകളിലും കൊടുക്കുന്നത് നല്ലതാണ്.
ഇത്തരമൊരു തീരുമാനത്തിന് തന്റേടം കാട്ടിയ പിണറായിയെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു. അഴിമതി ഇല്ലാത്ത സര്‍ക്കാരാണിത്. മദ്യലോബി എന്നൊരു ലോബി ഇല്ല. മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പണം വാങ്ങിയെന്ന ആരോപണം ശരിയല്ല. അറിവുള്ളവര്‍ ഇക്കാര്യം വ്യക്തമാക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു
https://www.facebook.com/Malayalivartha