മാണിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം
മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മാണിയെന്ന മാരണം എന്ന തലക്കെട്ടോടെയാണ് വീക്ഷണം എഡിറ്റോറിയല്‍ തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് 100 തവണ തോറ്റാലും മാണിയെ തിരികെ വിളിക്കരുതെന്നും പത്രത്തില്‍ പറയുന്നു.
മാണി രാഷ്ടീയ മര്യാദയും സത്യസന്ധതയില്ലാത്ത അപ്പോസ്തലനാണെന്നും കെ എം ജോര്‍ജ് നെഞ്ചുപൊട്ടിമരിച്ചത്, മാണി കാരണമാണെന്നുമാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. മാണിക്ക് രാഷ്ടീയമെന്നത്, കച്ചവടം മാത്രമാണ്. നാല്ക്കവലയില് വിലപേശുന്ന നേതാവാണ് മാണിയെന്നും വീക്ഷണം എഴുതിയിരിക്കുന്നു.
https://www.facebook.com/Malayalivartha