പാത നവീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ റദ്ദാക്കി

കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ റെയില്‍പാത നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് കണ്ണൂര്‍ (56657) പാസഞ്ചര്‍ ട്രെയിന്‍ ഞായറാഴ്ച മുതല്‍ ജൂണ്‍ 30 വരെ റദ്ദാക്കും. മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കുന്നുണ്ട്.
മംഗളൂരു കോഴിക്കോട് (56654) പാസഞ്ചര്‍, മംഗളൂരു കോയമ്പത്തൂര്‍ പാസഞ്ചര്‍ !(56324), കോയമ്പത്തൂര്‍മംഗളൂരു പാസഞ്ചര്‍ (56323) എന്നീ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കുന്നത്. ഈ ട്രെയിനുകള്‍ ജൂണ്‍ !11, 13, 14, 16, 18, 20, 21, 23, 25, 27, 28, 30 എന്നീ ദിവസങ്ങളില്‍ കോഴിക്കോട് യാത്ര ട്രെയിന്‍ അവസാനിപ്പിക്കും.
ഏറനാട് എക്‌സ്പ്രസ് (16606) ഈ ദിവസങ്ങളില്‍ 110 മിനിട്ട് വൈകി മാത്രമെ മംഗളുരു സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തൂവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha






















