ഹര്‍ത്താല്‍ കാര്യത്തില്‍ പുതിയ റെക്കോര്‍ഡ് കേരളത്തിന് സ്വന്തം

ഒരു രാഷ്ട്രീയ പാര്‍ട്ടി ഒന്നു തുമ്മിയാല്‍ മതി .അപ്പോ വരും ഹര്‍ത്താല്‍ . ഹര്‍ത്താല്‍ നടത്തി റെക്കോര്‍ഡിട്ടിരിക്കുകയാണ് കേരളം. ഒന്നു തുമ്മിയാല്‍ പോലും ഹര്‍ത്താല്‍ നടത്തുന്ന അവസ്ഥയാണ് കേരളത്തില്‍. ഹര്‍ത്താലിനെതിരെ നിയമ സഭയില്‍ പ്രമേയം അവതരിപ്പിച്ചവര്‍ പോലും അതൊക്കെ മറന്ന് ഹര്‍ത്താലിന് പിന്നാലെ പോകുന്നു. ശനിയാഴ്ച കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും കുമളിയിലും ഹര്‍ത്താല്‍ നടക്കുകയാണ്. കോഴിക്കോട് ജില്ല തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഹര്‍ത്താലില്‍ പെട്ടിരിക്കുന്നത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 10 വരെയുള്ള 161 ദിവസത്തിനിടെ 63 ഹര്‍ത്താലുകള്‍ക്കാണ് കേരളം സാക്ഷിയായത്. കേരളത്തിലെ ഹര്‍ത്താലിന്റെ കണക്ക് മലയാള മനോരമയാണ് പുറത്തുവിട്ടിരിക്കുന്നത്.
സംഘപരിവാര്‍ സംഘടനകാളാണ് ഹര്‍ത്താല്‍ നടത്തുന്നതില്‍ മുന്നില്‍. ഈ വര്‍ഷം ഇതുവരെ ഇരുപത്തിയഞ്ചിലധികം ഹര്‍ത്താലുകളാണ് സംഘപരിവാര്‍ സംഘടനകള്‍ സംഭാവന ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ നടത്തി ആളാവാന്‍ സംഘപരിവാറിനെ അനുവദിക്കാതെ പതിനൊന്ന് ഹര്‍ത്താല്‍ നടത്തി സിപിഎം പിന്നാലെയുണ്ട. ഹര്‍ത്താല്‍ വിരുദ്ധ മുന്നണി ആണെങ്കിലും ഹര്‍ത്താല്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് പിന്നിലല്ല. എട്ട് ഹര്‍ത്താലുകള്‍ അവരും സമ്മാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















