അമ്മയുടെ കാമുകന്‍ മകളെ പീഡിപ്പിച്ചു... മകനെന്ന വ്യാജേന വീട്ടമ്മ ഇയാളെ ഒപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നു

വീട്ടമ്മ തന്റെ കാമുകനെ മകനെന്ന വ്യാജ്യേന വീട്ടില്‍ താമസിപ്പിച്ചു. എന്നാല്‍ 21കാരന്‍ കാമുകന്റെ ലക്ഷ്യം മകളാണെന്ന് ഇവര്‍ അറിഞ്ഞില്ല. അവസാനം കാമുകന്‍ മകളെ പ്രണയിച്ച് വശത്താക്കി പീഡിപ്പിച്ചു. കോട്ടയം ഇറഞ്ഞാല്‍ പാറമ്പുഴ കുന്നമ്പള്ളില്‍ ഹരീഷ് ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വീട്ടമ്മ ഹരീഷിനെ ഒപ്പം കൂട്ടിയത്. അന്ന് ഇയാള്‍ക്ക് 17 വയസായിരുന്നു പ്രായം.
നാട്ടില്‍ അപവാദം പ്രചരിച്ചതോടെ വീട്ടമ്മ ഹരീഷിനെക്കൂട്ടി പാറമ്പുഴയില്‍ എത്തി. തന്റെ മകനാണെന്ന് പറഞ്ഞാണ് ഇവര്‍ ഹരീഷിനെ ഒപ്പം താമസിപ്പിച്ചിരുന്നത്. അമ്മയ്‌ക്കൊപ്പം താമസിക്കുന്നതിനിടെ ഹരീഷ് ഇവരുടെ മകളുമായി പ്രണയത്തിലായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
പ്രണയബന്ധം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടി തനിക്ക് മറ്റൊരു സ്‌കൂളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഹരീഷ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുമായിരുന്നു. തന്റെ മകളുടെ കാര്യത്തില്‍ ഇടപെടേണ്ടന്ന് ഹരീഷിനോട് വീട്ടമ്മ പറഞ്ഞിരുന്നുവെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha


























