എണ്‍പതാം വയസ്സില്‍ വൈദികന് രണ്ടാം വിവാഹം

എണ്‍പതാംവയസ്സില്‍ വൈദികന്‍ വിവാഹിതനാവുന്നു. റാന്നി അങ്ങാടി പൂവന്മല കാച്ചാണത്ത് റവ: കെ.എസ്. ഏബ്രഹാം കാച്ചാണത്ത് (കാച്ചാണത്തച്ചന്‍) ആണ് തിങ്കളാഴ്ച വിവാഹിതനാകുന്നത്. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ജീവിതത്തിലുണ്ടായ ഒറ്റപ്പെടലില്‍ നിന്ന് മോചനം തേടിയാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായതെന്ന് അച്ചന്‍ പറഞ്ഞു.
55 കാരിയായ ഗൂഡല്ലൂര്‍ കൈത്തന്‍പ്ലാക്കല്‍ വത്സമ്മയാണ് വധു. ഭര്‍ത്താവ് മരിച്ച ഇവരുടെയും രണ്ടാം വിവാഹമാണ്. തിങ്കളാഴ്ച മൂന്നിന് അച്ചന്റെ മാതൃഇടവകയായ റാന്നി ഈട്ടിച്ചുവട് നമ്പ്രേത്ത് മാര്‍ത്തോമ്മാ പള്ളിയിലാണ് വിവാഹം.
ഒന്നരവര്‍ഷം മുമ്പാണ് അച്ചന്റെ ഭാര്യ മരിച്ചത്. മൂന്നുപെണ്‍മക്കളെയും വിവാഹം കഴിച്ചയച്ചു. ഭാര്യമരിച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസം. ജീവിത സായാഹാനത്തില്‍ വിശ്വാസത്തോടെ കൂട്ടായികഴിയാന്‍ ഒരു ആളെവേണം. അതുകൊണ്ട് മാത്രമാണ് മെത്രാന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറായതെന്ന് കെ.എസ്. ഏബ്രഹാം പറഞ്ഞു.
https://www.facebook.com/Malayalivartha






















