പശുക്കുട്ടിയെ പുലി പിടിച്ചു മരത്തില്‍ തൂക്കി

റബ്ബര്‍ തോട്ടത്തില്‍ പുലി പശുക്കുട്ടിയെ പിടിച്ച് മരത്തില്‍ തൂക്കിയിട്ടു. അതിരപ്പള്ളി പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
പ്ലാന്റേഷന്‍ മൂന്നാം ബ്ലോക്കിലെ പുത്തന്‍പുരയില്‍ ചന്ദ്രന്റെ രണ്ടു വയസുള്ള പശുക്കുട്ടിയെ ആണ് പുലി പിടിച്ചത്. 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുവുമായി പുലി കയറിയത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ചു ഓടുകയായിരുന്നു.
വനപാലകരും വെറ്ററിനറി ഡോക്ടറും സംഭവസ്ഥലത്തെത്തി. തോളിന് സമീപം പരിക്കേറ്റ പശുക്കുട്ടി ചികിത്സയിലാണ്. പ്രദേശത്ത് പുലിയുടെ ആക്രണമണം ഇതാദ്യമല്ല. മുമ്പ് രണ്ട് പശുക്കുട്ടികളെ പുലി കൊന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















