സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം പൂര്‍ണമായും സുതാര്യവും സംശുദ്ധവുമാക്കുന്നതിന് സര്‍ക്കാരിനായിട്ടുണ്ട്. ഇതിനായി വിതരണ ശൃംഖലയില്‍ നിന്നും ഇടനിലക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
സിവില്‍ സപ്ലൈസ് മാര്‍ക്കറ്റുകളില്‍ പതിമൂന്ന് ഇനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വില വര്‍ദ്ധനവുണ്ടാകില്ല. ആന്ധ്രയില്‍ നിന്ന് വരുന്ന അരിക്ക് വില കൂടിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പൊതു വിതരണ മേഖലയെ ഇത് ബാധിച്ചിട്ടില്ല. പ്രഫ.പി.ശ്രീധരന്‍ അനുസ്മരണ സമ്മേളനം മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha






















