Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കൊലപാതകത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ... ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഫസലിനോട് ശത്രുത ഉണ്ടായിരുന്നില്ലെന്ന് ഫസലിന്റെ ഭാര്യയും സഹോദരിയും

12 JUNE 2017 09:20 AM IST
മലയാളി വാര്‍ത്ത

തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി ഫസലിന്റെ ഭാര്യയും സഹോദരിയും. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഫസലിനോട് ശത്രുത ഉണ്ടായിരുന്നില്ലെന്ന് ഫസലിന്റെ ഭാര്യയും സഹോദരിയും വെളിപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് സത്യസന്ധമെന്നും ഇവര്‍ വ്യക്തമാക്കുന്നു. സുബീഷിന് ഫസലിനെ അറിയില്ല എന്നാണ് പറഞ്ഞത്, ഇത് ശരിയാണെന്നാണ് തങ്ങളും കരുതുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഫസലിനോട് ശത്രുതയും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നുണപരിശോധന നടത്താന്‍ തയ്യാറാണെന്ന് സുബീഷ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കാവുന്ന കാര്യം പരിഗണിക്കേണ്ടതാണെന്നും മറിയവും റംലയും പറയുന്നു. ഫസലിന് ഒരാളുമായിട്ടും ശത്രുതയൊന്നും ഉണ്ടായിരുന്നില്ല. തേജസിന്റെ പ്രവര്‍ത്തനങ്ങളുമായി നടക്കുകയായിരുന്നു. അതിനോടുളള വിരോധമാണ് സിപിഐഎമ്മിന് ഉണ്ടായിരുന്നതെന്നും ഭാര്യ മറിയം വിശദമാക്കുന്നു.

ഫസലിന്റെ കൊലപാതകത്തെ തുടര്‍ന്ന് സഹോദരന്മാര്‍ സിബിഐ അന്വേഷണത്തിലെ കണ്ടെത്തലുകളെ തളളിപ്പറയുകയാണ് ഉണ്ടായത്. അതേസമയം ഭാര്യയും ഫസലിന്റെ ഒരു സഹോദരിയും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നും വിശ്വസിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന സുബീഷിന്റെ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ ഹാജരാക്കിയതും പുനരന്വേഷണം ആവശ്യപ്പെട്ടതും ഫസലിന്റെ സഹോദരനാണ്. പൊലീസ് തന്നെ അതിക്രൂരമായി മര്‍ദിച്ച് അവശനാക്കി നിര്‍ബന്ധപൂര്‍വം എടുത്തതാണ് പുറത്തുവന്ന വെളിപ്പെടുത്തലുകളെന്നാണ് സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഫസലിന്റെ ഭാര്യ മറിയം എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി കൈവട്ടം വാര്‍ഡില്‍ മത്സരിച്ചിരുന്നു.

കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ പ്രത്യേക കോടതിയെ സമീപിച്ചത്. ഫസലിനെ കൊന്നത് താനടക്കം നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്. ആര്‍എസ്എസിന്റെ കൊടികളും ബാനറുകളും തകര്‍ത്തതിലുളള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുബീഷ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

ഫസലിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ തുടരന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയത് യഥാര്‍ത്ഥ പ്രതികളെയാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. കൊലപാതക കേസുകളില്‍ പ്രതിയായ സുബീഷിന്റെ മൊഴി വിലക്കെടുക്കേണ്ടതില്ലെന്നും പ്രതികളായ സിപിഐഎം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്നും സിബിഐ വ്യക്തമാക്കിയപ്പോഴായിരുന്നു വീഡിയോകളും ഓഡിയോകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി നല്‍കിയ ഫസലിന്റെ സഹോദരന്‍ സംഭാഷണത്തിന്റെ ദൃശ്യങ്ങളും ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഇത് വിവാദമായതോടെയാണ് സുബീഷ് മൊഴികള്‍ നിഷേധിച്ച് രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (3 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (9 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (39 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (46 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (52 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends