ഇടുക്കിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു

പരിസ്‌ഥിതിലോല മേഖലകളുടെ ഭൂപടം തയാറാക്കുന്നതില്‍ അപാകതയെന്നാരോപിച്ച് ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
തീര്‍ഥാടക വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍ തിരുനാള്‍ നടക്കുന്നതിനാല്‍ തൊടുപുഴയ്‌ക്കു സമീപമുള്ള മുതലക്കോടം പ്രദേശത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു. ഹര്‍ത്താലിന് ഹൈറേഞ്ച് സംരക്ഷണ സമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പരിസ്‌ഥിതിലോല ഭൂപടം തയാറാക്കി നല്‍കുന്നതിനു സര്‍ക്കാര്‍ 29 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും സങ്കീര്‍ണമായ ജോലിയായതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം.
സര്‍വകക്ഷിയോഗം വിളിക്കുക, ഭൂപടം പ്രസിദ്ധീകരിച്ചശേഷം പരിശോധിക്കാന്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കുക, പരാതി പരിഹരിച്ചശേഷം മാത്രം അന്തിമ വിജ്‌ഞാപനം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. കസ്‌തൂരിരംഗന്‍ വിഷയത്തില്‍ ഇടുക്കിയില്‍ നടന്ന ഹര്‍ത്താലുകളുടെ എണ്ണം ഇതോടെ ഏഴായി.
https://www.facebook.com/Malayalivartha
























