കുടുംബ ബജറ്റ് താളം തെറ്റുന്നു; ചെറിയ ഉള്ളിയുടെയും അരിയുടെയും വിലയില്‍ വന്‍ വര്‍ദ്ധനവ്

ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുകയാണ്. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതല്‍ 145 വരെയാണ് വില. ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി. ഭക്ഷ്യധാന്യ കൃഷി ഇടിവാണ് വിലക്കയറ്റത്തിന്റെ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ജയ അരിയുടെ വില കിലോക്ക് 45 ലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് 40ല്‍ നിന്ന് അഞ്ച് രൂപകൂടിയത്. ചമ്പാ അരിയുടെ വില 55 രൂപയാണ്, പച്ചരി 22 ല്‍നിന്ന് 26 എന്ന നിലയിലേക്ക് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് ഉയര്‍ന്നത്. തെടട്ടുത്തു തന്നെ കാബൂളി കടലയുണ്ട്. കിലോക്ക് 180 രൂപ. നാടന്‍ കടലയും പിന്നില്ല, കിലോക്ക് 92 മുതല്‍ 96 വരെ വില ഉയര്‍ന്നു.
അരിയെയും കടത്തിവെട്ടിയാണ് ചെറിയ ഉള്ളിയുടെ വില മുകളിലേക്ക് പോകുന്നത്. കിലോക്ക് 140 മുതല്‍ 145 വരെയാണ് പൊതു വിപണിയിലെ വില. മഹാരാഷ്ട്രയില്‍ ഉള്ളി വിളവ് കുറഞ്ഞതാണ് ഇതിന് കാരണമായി പറയുന്നത്. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ല്‍ എത്തി. കുടുംബ ബജറ്റുകളെയാകെ തകിടം മറിച്ചുകൊണ്ടാണ് വിലകയറുന്നത്.
ഒരുവര്‍ഷത്തിനുള്ളില്‍ അവശ്യസാധനങ്ങളുടെയെല്ലാം വിലയില്‍ വലിയ വര്‍ധന ഉണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞവര്‍ഷം ഇതേസമയം വെളിച്ചെണ്ണക്ക് കിലോഗ്രാമിന് 95 രൂപയായിരുന്നു പുളി, ജീരകം, വെളുത്തുള്ളി തുടങ്ങി എല്ലാ പലവ്യഞ്ജനങ്ങള്‍ക്കും ഇങ്ങനെ വിലകയറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























