Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണത്തില്‍ പുതിയ ആരോപണവുമായി പിതാവ് ഷാജി വര്‍ഗീസ്

13 JUNE 2017 12:38 PM IST
മലയാളി വാര്‍ത്ത

മകളുടേത് കൊലപാതകമാണെന്നും പിന്നില്‍ രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നുമാണ് ഷാജി വര്‍ഗീസിന്റെ ആരോപണം. കൊലപാതകം ആത്മഹത്യ ആക്കി തീര്‍ക്കാന്‍ ഉന്നത ഇടപെടലുണ്ടെന്നും ഷാജി പറയുന്നു. ഉന്നത ബന്ധങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ പ്രതിയായ ക്രോണിന് ഇത്രയധികം സഹായം ലഭിക്കില്ലായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ ജോലിസ്ഥലത്തേക്ക് തിരികെ പോയിട്ടുണ്ട്. ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് ഷാജിയുടെ ആരോപണം.

മിഷേലിന്റെ മരണം ആത്മഹത്യ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരോ ശക്തമായി ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് ഷാജി പറയുന്നു. കൊലപാതകമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ടായിട്ടും ആത്മഹത്യയെന്ന് എഴുതിത്തീര്‍ക്കാനാണ് ക്രൈംബ്രാഞ്ചും ശ്രമിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന് ബന്ധമുണ്ടെന്നാണ് ഷാജിയുടെ ആരോപണം. ആസൂത്രിത കൊലപാതകമാണെന്നും അതിനു പിന്നില്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടാകാമെന്നും വിശ്വസിക്കുന്നതായും ഷാജി.

കേസില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ഉന്നതരുടെ സഹായം ലഭിച്ചതായും മിഷേലിന്റെ പിതാവ് ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ക്രോണിന് ഛത്തീസ് ഗഢിലേക്ക് തിരിച്ചു പോയെന്നും ഇതിനു സഹായിച്ചത് ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. പല കാര്യങ്ങളും അവ്യക്തമാണെന്നും പല സംശയങ്ങളും ഉണ്ടെന്നും ഇവര്‍ പറയുന്നു.

24 മണിക്കൂർ കഴിഞ്ഞ് മൃതദേഹം ലഭിച്ചിട്ടും വെളളം കുടിക്കാതെ മരിച്ചെന്ന് വിശ്വസിക്കാനാകില്ലെന്ന് ഷാജി പറയുന്നു. കണ്ണുകളുടെ താഴെ നഖം ആഴ്ന്നിറങ്ങിയ പാടുണ്ടെന്നും ഇതിലും സംശയമുണ്ടെന്നും അവര്‍ പറയുന്നു. ഇരു കൈകളും ബലമായി പിടിച്ചതിന്റെ പാടുണ്ടായിരുന്നുവെന്നും ഇതും സംശയമുണ്ടാക്കുന്നുവെന്നും ഷാജി.


മരണം നടന്ന് 90 ദിവസം പിന്നിട്ടിട്ടും മിഷേല്‍ ധരിച്ചിരുന്ന വാച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിലും അവ്യക്തത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതില്‍ ക്രൈം ബ്രാഞ്ച് മറുപടി നല്‍കുന്നില്ലെന്നും ഷാജി. പളളിയില്‍ നിന്ന് അജ്ഞാതരായ രണ്ടു പേര്‍ മിഷേലിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇവര്‍ ആരാണെന്നു കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. മിഷേലിനെ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കണ്ടത് മിഷേലിനെ അല്ലെന്ന് ഇയാള്‍ പിന്നീട് മാറ്റി പറഞ്ഞു. ഇതിലും സംശയമുണ്ടെന്ന് ഷാജി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (14 minutes ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (28 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (45 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (7 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

Malayali Vartha Recommends