ശബരീനാഥിന്റെയും ദിവ്യ എസ് അയ്യരുടെയും പ്രണയ സാഫല്യം ഈ മാസം 30ന് കുമാരകോവിലില്‍

അരുവിക്കര എംഎല്‍എ ശബരീനാഥിന്റെയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെയും വിവാഹം ഈ മാസം 30ന്. പുരാണങ്ങളില്‍ സുബ്രഹ്മണ്യന്റെഅ വിവാഹം നടന്നതായി പറയുന്ന കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപമുള്ള ക്ഷേത്രമായ കുമാരകോവിലിലാകും വിവാഹം നടക്കുക. സഹ്യപര്‍വത സാനുവിന് കീഴെയുള്ള കുമാരകോവിലില്‍ വച്ചാണ് വള്ളിയുമായി പ്രണയത്തിലായ സുബ്രഹ്മണ്യന്റെം വിവാഹം നടന്നത്. ഇവിടെ എല്ലാ വര്‍ഷവും തൃക്കല്യാണം എന്ന ചടങ്ങ് നടത്താറുണ്ട്. അതിനാലാണ് പ്രണയ സാഫല്യത്തിന്റെല പിന്നാലെയുള്ള കല്യാണമായതിനാല്‍ തൃക്കല്യാണം നടക്കുന്ന കുമാരകോവിലില്‍ വച്ചാണ് ഇവര്‍ വിവാഹിതരാകുന്നത്. കമിതാക്കളുടെ ആഗ്രഹ സാഫല്യ ക്ഷേത്രമായാണ് കുമാരകോവില്‍ അറിയപ്പെടുന്നത്.
30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. ആദിവാസി ഊരുകളില്‍ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് ഇരുവരും മാതൃകയായി. തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സല്‍ക്കാരം നടക്കും. ജൂണ്‍ 30ന് വൈകുന്നേരം 4 മുതല്‍ നാലാഞ്ചിറ ഗീരിദീപം കണ്‍വന്‍ഷണ്‍ സെന്റെറിലും ജൂലൈ രണ്ടിന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമാണ് വിവാഹ സല്‍ക്കാരം.
https://www.facebook.com/Malayalivartha
























