അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കിയ പണ്ഡിറ്റിനെ പ്രശംസിച്ച് അജു വര്‍ഗ്ഗീസ്

അവഹേളിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കളിയാക്കിയവരെ കൊണ്ട് നല്ലതെന്ന് പറയിച്ചതിന്റെ റെക്കോര്‍ഡ് നോക്കിയാല്‍ അതില്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാകും. അത്രയേറെ വിമര്‍ശനങ്ങള്‍ പരസ്യമായും സോഷ്യല്‍ മീഡിയയിലൂടെയും ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടാകില്ല. സിനിമകള്‍ കൊണ്ട് അല്ലെങ്കിലും ഇന്ന് ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുന്ന താരമാണ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് യുവതാരം അജു വര്‍ഗ്ഗീസ് രംഗത്തെത്തിയിരിക്കുകയാണ്.
പാലക്കാട് ഗോവിന്ദപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച പണ്ഡിറ്റിന്റെ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അജു പങ്കുവെച്ചു. അതിയായ ബഹുമാനം തോന്നുന്നു, നിങ്ങളൊരു മാതൃകയാണെന്നും അജു അതിനു തഴയായി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കോളനിയില്‍ പണ്ഡിറ്റ് എത്തിയത്. കോളനി നിവാസികള്‍ക്കുള്ള ഭക്ഷണ സാധനങ്ങളും, കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, ഫീസും കൈമാറിയാണ് പണ്ഡിറ്റ് മടങ്ങിയത്. കഴിഞ്ഞ ഓണത്തിന് അട്ടപ്പാടിയിലെ ഊരിലും പണ്ഡിറ്റ് സഹായവുമായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























