എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷത്തിനിടയില്‍ അദ്ധ്യാപികയുടെ കൈ ഒടിഞ്ഞു

എടത്തല അല്‍ അമീന്‍ കോളേജില്‍ എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷത്തിനിടെ തടസം പിടിക്കാനെത്തിയ അദ്ധ്യാപികയുടെ കൈ ഒടിഞ്ഞു. ഇടതുകൈയുടെ എല്ലിന് പൊട്ടലേറ്റ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപിക ബീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുമായ ആദില്‍ (20), ലിന്റോ (20) എന്നിവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . കോളേജ് കവാടത്തില്‍ എസ്.എഫ്.ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കെ.എസ്.യു പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിരുന്നു.
ഇന്നലെ രാവിലെയും ഏറ്റുമുട്ടലുണ്ടായി. വിശ്രമ സമയത്ത് ക്‌ളാസില്‍ ഇരച്ചു കയറിയ കെ.എസ്.യുക്കാര്‍ എസ്.എഫ്.ഐക്കാരെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്‌ളാസിലുണ്ടായിരുന്ന അദ്ധ്യാപിക ബീനയ്ക്ക് മരക്കഷണം കൊണ്ടുള്ള അടിയേറ്റാണ് എല്ലിന് പൊട്ടലുണ്ടായത്. പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുന്നതിനിടെ അക്രമികള്‍ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























