ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സമിതി നിയോഗിക്കാന്‍ തീരുമാനം

ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ സമിതിയാണ് പ്രശ്‌നം പഠിക്കുക. നടി ശാരദ, കെ.ബി വത്സല കുമാരി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
സിനിമാ മേഖലയിലെ വനിതകള്‍ തൊഴിലിടങ്ങളില്‍ പീഡനം അനുഭവിക്കുന്നതായി സര്‍ക്കാരിന്പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് സിനിമാമേഖലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പുതിയ സംഘടന നിലവില്‍ വന്നു.
'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' മുഖ്യമന്ത്രിയെ കണ്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കണന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ പഠിക്കാനായി പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























