ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ കുറ്റിപ്പുറം ദേശീയ പാതയെന്ന് പൊതുമരാമത്ത് വകുപ്പ് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്. 13 ബാറുകള്‍ തുറന്നത് നിര്‍ഭാഗ്യകരമാണ്. സുപ്രീം കോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാന്‍ പാടില്ലായിരുന്നെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ കുറ്റിപ്പുറം, ചേര്‍ത്തലകഴക്കൂട്ടം പാതയിലെ ബാറുകള്‍ തുറക്കില്ല.
അതേസമയം, ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നതിനുള്ള ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിന് മുകളില്‍ പഴിചാരി രക്ഷപ്പെടുന്ന നിലപാടാണ് എക്‌സൈസ് വകുപ്പ് സ്വീകരിച്ചത്. കണ്ണൂര്‍ കുറ്റിപ്പുറം പാത ദേശീയപാതയാണെന്ന കാര്യം പൊതുമരാമത്ത് വകുപ്പ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം, ചേര്‍ത്തല തിരുവനന്തപുരം പാത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നില്ലെന്നും എക്‌സൈസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























