കെ എസ് ആര്‍ ടി സി സമരം തീര്‍ന്നു ; നാളെത്തെ പണിമുടക്ക് മാറ്റി

ശമ്പളവും പെന്‍ഷനും വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിന്‍വലിച്ചു. 14ന് അര്‍ധരാത്രി മുതല്‍ 15ന് അര്‍ധ രാത്രിവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി തൊഴിലാളി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഈ മാസവും ശമ്പളവും പെന്‍ഷനും വൈകിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിന് ഒരുങ്ങിയത്. 12ന് രാത്രിയോടെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നു.ഇതാദ്യമായിട്ടല്ല കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുന്നത്.
ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. ഒടുവില്‍ വായ്പയെടുത്ത് പ്രശ്‌നം താത്കാലികമായി പരിഹരിക്കുകയും ചെയ്തു. അതിനിടെ കെഎസ്ആര്‍ടിസിയുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മഹാരാഷ്ട്രയിലെ ബാങ്കില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ പണം നല്‍കാമെന്നാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വാഗ്ദാനം. 1600 കോടി രൂപ നല്‍കാമെന്നാണ് ശരദ് പവാര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു വരികയാണ്. 10 ശതമാനത്തിലും താഴഴെ പലിശയ്ക്ക് വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വര്‍ഷമെങ്കിലും കാലാവധിയുള്ള വായ്പയാണ് തേടുന്നത്.
https://www.facebook.com/Malayalivartha























