മെട്രോ ഉദഘാടനത്തിനു ശ്രീധരനെയും രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തണം ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്നും മെട്രോ മാന്‍ ഇ ശ്രീധരനെ ഒഴിവാക്കിയത് വിവാദത്തിലായിരിക്കുകയാണ്. പ്രധാനമന്ത്രി അടക്കം നാലുപേര്‍ക്ക് മാത്രമാണ് വേദിയില്‍ ഇടമുണ്ടാവുക. ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഇ ശ്രീധരനേയും വേദിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. ചടങ്ങില്‍ പത്ത് പേര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കെഎംആര്‍എല്‍ പ്രധാമന്ത്രിയുടെ ഓഫീസിന് നല്‍കിയത് പതിമൂന്ന് പേരുടെ ലിസ്‌റ്‌റ് ആയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭൂരിപക്ഷം പേരും ഒഴിവാക്കപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha























