പരിഭവം കാട്ടാതെ മെട്രോമാന്‍; ഉദ്ഘാടനത്തിന് എത്തും

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോയുടെ മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ഇ ശ്രീധരന്‍. ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പരിഭവമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഇത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. മെട്രോയുടെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയില്‍ ഇ ശ്രീധരനെ ഉള്‍പ്പെടുത്താത്തത് വന്‍ വിവാദമായിരിക്കുയാണ്.
ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റെ പ്രതികരണം.പ്രധാനമന്ത്രിയുടെ ഓഫീസാണ് വേദിയിലെ അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ഉദ്ഘാടനകനായ പ്രധാനമന്ത്രി ഉള്‍പ്പെടെ നാലുപേര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം ഉള്ളത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നിവരാണ് മറ്റ് മൂന്നുപേര്‍. ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി, കെഎംആര്‍എല്‍ ഡയറക്ടര്‍, സ്ഥലത്തെ ജനപ്രതിനിധികള്‍ എന്നിവര്‍ക്കും വേദിയില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. 13 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിച്ചുരുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























