ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല, ഹര്‍ജി സിബിഐ കോടതി തള്ളി

തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസലിനെ വധിച്ച കേസില്‍ തുടരന്വേഷണമില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ നല്‍കി ഹര്‍ജി സി.ബി.ഐ കോടതി തള്ളി. ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സത്താര്‍ കോടതിയ സമീപിച്ചത്.
ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ സുബീഷ് പൊലീസിനോട് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























