Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ് പുറത്തിറക്കിയ സ്മാര്‍ട്ട് കാര്‍ഡു വഴി കെഎസ്ആര്‍ടിസിക്ക് ലഭ്യമായത് 1.53 കോടി രൂപ

15 JUNE 2017 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കെ.എസ്.ആര്‍.ടി.സിയിലെ സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ് പുറത്തിറക്കിയ സ്മാര്‍ട്ട് കാര്‍ഡ് ഖജനാവിലെത്തിച്ചത് 1.53 കോടിരൂപ. കാര്‍ഡുകള്‍ പുറത്തിറക്കി നാലുമാസം പിന്നിടുമ്പോഴുള്ള കണക്കാണിത്. ഇക്കാലയളവില്‍ 10,901 കാര്‍ഡുകള്‍ മാത്രമാണ് സംസ്ഥാനത്താകെ വിതരണം ചെയ്തിട്ടുള്ളത്. ജനുവരി 24ന് പുതുവര്‍ഷ സമ്മാനമായാണ് ഗതാഗത വകുപ്പ് സ്മാര്‍ട്ട് കാര്‍ഡുകള്‍ അവതരിപ്പിച്ചത്.

വില്‍പ്പനയില്‍ ഒന്നാമത് തിരുവന്തപുരം ജില്ലയാണ്. ഇവിടെ 4,806 കാര്‍ഡുകള്‍ വിതരണം ചെയ്തു. 61ലക്ഷം രൂപയാണ് ജില്ലയുടെ വരുമാനം. 1,081 കാര്‍ഡുകള്‍ വിതരണം ചെയ്ത് കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 16.37 ലക്ഷമാണ് കൊല്ലം ജില്ലയില്‍ നിന്നുള്ള വരുമാനം. തൊട്ട് പിന്നില്‍ എറണാകുളം ജില്ലയാണ്. 1013 കാര്‍ഡുകള്‍ വിതരണം ചെയ്ത് 16.03 ലക്ഷംഎറണാകുളത്ത് നിന്ന് ഖജനാവിലെത്തി.

എറ്റവും കുറവ് കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുള്ളത് മലപ്പുറത്താണ്. കേവലം 160 കാര്‍ഡുകള്‍ മാത്രമാണ് ഇവിടെ വിതരണം ചെയ്തിട്ടുള്ളത്. 2.47ലക്ഷം രൂപയാണ് മലപ്പുറത്തിന്റെ ആകെ വരുമാനം. എന്നാല്‍, 175 കാര്‍ഡ് വിറ്റ കണ്ണൂരിനാണ് കുറഞ്ഞ വരുമാനം, 2.24 ലക്ഷം.

1,000 രൂപയുടെ ബ്രൗണ്‍സ് കാര്‍ഡില്‍ നിന്നാണ് കൂടുതല്‍ വരുമാനം സ്വന്താമാക്കിയിട്ടുള്ളത്. സില്‍വര്‍ കാര്‍ഡും ഗോള്‍ഡ് കാര്‍ഡും മികച്ച വരുമാനം കണ്ടെത്താന്‍ സഹായിച്ചപ്പോള്‍ പ്രീമിയം യാത്രാ കാര്‍ഡ് ഡിപ്പോയെ നിരാശപ്പെടുത്തി. സില്‍വര്‍ കാര്‍ഡിന് 1,500 രൂപയും ഗോള്‍ഡ് കാര്‍ഡിന് 3,000 രൂപയുമാണ് നിരക്ക്. 5,000രൂപയാണ് പ്രീമിയം കാര്‍ഡിനുള്ളത്. പ്രീമിയം കാര്‍ഡിന് ജനപ്രീതി കുറവാണെന്നാണെന്ന് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍.

നിശ്ചിത തുകയ്ക്കുള്ള ഈ പാസുകള്‍ എടുക്കുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വഴി ബസുകളില്‍ ഒരുമാസം യഥേഷ്ടം യാത്ര ചെയ്യാമെന്നുള്ളതാണ് പദ്ധതി. ജില്ലയ്ക്കുള്ളിലെ സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി എന്നീ സര്‍വീസുകളില്‍ ബ്രോണ്‍സ് കാര്‍ഡുകള്‍ ഉപയോഗിക്കാം.

സില്‍വര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സിറ്റി, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ടൗണ്‍ ടു ടൗണ്‍ ഓര്‍ഡിനറി, ജന്റം നോണ്‍ എ.സി സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

ഗോള്‍ഡ് കാര്‍ഡ് സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ്, ടി.ടി, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എ.സി എന്നീ സര്‍വീസുകളിലും പ്രീമിയം കാര്‍ഡുകള്‍ ജന്റം എ.സി, ജന്റം നോണ്‍ എ.സി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ടി.ടി, സിറ്റി, സിറ്റി ഫാസ്റ്റ് എന്നീ ബസുകളിലും ഉപയോഗിക്കാം.

ഡിപ്പോകളിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലുമാണ് കാര്‍ഡുകള്‍ ലഭിക്കുക. ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും അസലും ഹാജരാക്കണം. റെയില്‍ വേ സീസണ്‍ ടിക്കറ്റ് മാതൃകയില്‍ നടപ്പാക്കുന്ന ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പരിധിയില്ലാതെ ഒരു മാസക്കാലം യാത്രചെയ്യാം.

കണ്ടക്ടര്‍ യാത്രാ കാര്‍ഡിന്റെ നമ്പറും ഇറങ്ങേണ്ട സ്‌റ്റോപ്പിന്റെ ഫെയര്‍ സ്‌റ്റേജും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനില്‍ രേഖപ്പെടുത്തും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകേറാനുള്ള പദ്ധതികളുടെ ഭാഗമായി സ്ഥിരം യാത്രാക്കാരുടെ സൗകര്യാര്‍ത്ഥമാണ് ട്രാവല്‍ കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ ഇവ പണമടച്ച് പുതുക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (10 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (28 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (44 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends