Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഉദ്ഘാടനം നടത്തി ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മെട്രോ യാത്രക്കാര്‍ക്കു സ്വന്തം ; സര്‍വീസ് രാവിലെ ആറു മുതല്‍ പത്തുവരെ

15 JUNE 2017 02:15 PM IST
മലയാളി വാര്‍ത്ത

കൊച്ചി മെട്രോ ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ കുറിക്കപ്പെടുന്നത് പുതുചരിതം. ജൂണ്‍ 19 തിങ്കള്‍ മുതലാണ് മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. മെട്രോയില്‍ കയറാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. രാവിലെ ആറുമുതല്‍ രാത്രി 10 മണിവരെയാണ് മെട്രോ സര്‍വ്വീസ് നടത്തുക. തിരക്കു കാരണം യാത്രക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കൊച്ചി വണ്‍ കാര്‍ഡ് വിതരണം ചെയ്യില്ലെന്നും യാത്രക്കായി ക്യു ആര്‍ ഉപയോഗിച്ച കാര്‍ഡ് ആണ് ആദ്യഘട്ടത്തില്‍ നല്‍കുകയെന്നും കെഎംആര്‍എല്‍ ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വേദിയിരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മെട്രോമാന്‍ ഇ ശ്രീധരനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പ്രധാനമന്ത്രി, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് വേദിയിലുണ്ടാവുക. ഭിന്നശേഷിക്കാര്‍ക്കായി ഞായറാഴ്ച പ്രത്യേക സര്‍വ്വീസ് ഉണ്ടായിരിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ 4000ലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ആലുവ-പാലാരിവട്ടം മെട്രോ ഇടനാഴിയില്‍ നാല് ട്രെയിനുകളാണ് ട്രയല്‍ സര്‍വീസ് നടത്തുന്നത്.

പത്തു രൂപയാണ് കുറഞ്ഞ യാത്രാനിരക്ക്.ആലുവ മുതല്‍ കമ്പനിപ്പടി വരെയുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നത് 20 രൂപയായാണ്. തുടര്‍ന്ന് കളമശ്ശേരി, ഇടപ്പള്ളി എന്നിവടങ്ങളിലേക്ക് യഥാക്രമം 30 രൂപ, 40 രൂപ എന്നിങ്ങനെയാണ് പ്രാഥമിക നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 65 രൂപയാണ് 25 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പേട്ടയിലേക്കുള്ള കൊച്ചി മെട്രോ നിരക്ക്. മാത്രമല്ല, പ്രീപെയ്ഡ് കാര്‍ഡ് ഉടമസ്ഥരായ സ്ഥിരം യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കും. കൊച്ചി-വണ്‍ എന്ന പേരിലുള്ള സ്മാര്‍ട് കാര്‍ഡുകളും സ്ഥിരം യാത്രക്കാര്‍ക്കായി കെഎംആര്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്.

കൊച്ചി മെട്രോയിലെ യാത്രയ്ക്കായി തയ്യാറാക്കിയിരിക്കുന്നത് ശരിക്കുമൊരു സ്മാര്‍ട്ട് കാര്‍ഡ് തന്നെയാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു (കെ.എം.ആര്‍.എല്‍.) വേണ്ടി ആക്സിസ് ബാങ്കാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം തന്നെ കാര്‍ഡ് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി വണ്‍ കാര്‍ഡ് എന്നാണ് മെട്രോ സ്മാര്‍ട്ട് ടിക്കറ്റ് അറിയപ്പെടുക. കൊച്ചി വണ്‍ എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി കാര്‍ഡിന് അനുബന്ധമായി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് കൊച്ചി വണ്‍ ആപ്ലിക്കേഷന്‍.

ഇതുപയോഗിച്ച് ടിക്കറ്റ് ബുക്കു ചെയ്യാനും ട്രെയിന്റ സമയം അറിയാനുമെല്ലാം കഴിയും. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള തുടര്‍യാത്രാ സംവിധാനങ്ങള്‍, സ്റ്റേഷനുകള്‍ക്കു സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാര വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഈ ആപ്ലിക്കേഷന്‍ വഴി അറിയാം. വ്യത്യസ്തമായ മറ്റൊന്ന് സ്റ്റേഷനുകളോട് അനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റും വിലക്കുറവു പോലുള്ള ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ ആപ് അതിനെക്കുറിച്ചും വിവരം നല്‍കും എന്നതാണ്. ഒട്ടേറെ ആനുകൂല്യങ്ങളും കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends