Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പളളി ക്വയറിലെ പാട്ടുകാരിയെ പ്രണയിച്ച വൈദികനെതിരെ പിതാവ് പോലീസില്‍ പാരാതി നല്‍കി; രക്ഷയില്ലാതായപ്പോള്‍ ളോഹ ഊരി യുവതിയെ വിവാഹം കഴിച്ചു

15 JUNE 2017 02:35 PM IST
മലയാളി വാര്‍ത്ത

പളളി ക്വയറിലെ യുവതിയുമായി പ്രണയത്തിലായ വൈദികനെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിവാഹം കഴിപ്പിച്ചു. സംഭവം നാട്ടുകാരറിഞ്ഞ അടുത്ത ദിവസം തന്നെ ഭാര്യയുമായി സഹവികാരി ഒളിച്ചോടി. ആലപ്പുഴ രൂപതയിലെ പള്ളത്തോട് പള്ളിയെ സഹവികാരിയ്ക്കെതിരെ കാമുതിയായ യുവതിയും യുവതിയുടെ പിതാവും പോലീസിനെ സമീപിച്ചതോടെയാണ് പ്രണയത്തിന് ക്ലൈമാക്സായത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി പള്ളിയിലെ സഹ വികാരിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ചേര്‍ത്തല തൈക്കല്‍ സ്വദേശി ബിപിന്‍ ബെഞ്ചമിന്‍ എന്ന വൈദികനാണ് ആരോരുമറിയാതെ പാട്ടുകാരിയുമായി പ്രണയിച്ചതും പിന്നീട് വിവാദമായതോടെ പ്രണയിനിയെത്തന്നെ വിവാഹംകഴിച്ച് മുങ്ങിയതും.

കഴിഞ്ഞ ദിവസം വികാരിയായി സ്ഥാനക്കയറ്റം ലഭിച്ച വൈദികന്‍ അധികാരം ഏല്‍ക്കാനിരിക്കെയാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. അച്ചനും തന്റെ മകളും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നു കാണിച്ച് പള്ളിത്തോടുകാരനായ യുവതിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതോടൊപ്പം യുവതി വനിതാകമ്മീഷനെയും സമീപിച്ചിരുന്നു.

രംഗം വഷളായതോടെ വിശ്വാസികള്‍ സംഘടിച്ച് മുഖ്യവികാരിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ഇതിനിടെ തുറവൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പള്ളിയിലേക്ക് വിളിച്ച് കൊച്ചച്ചനെതിരെ കേസുണ്ടെന്ന് അറിയിച്ചു. ഒടുവില്‍ ബിഷപ്പ് ഇയാളെ വൈദികവൃത്തിയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചു.

ളോഹ ഊരിയ അച്ചന്‍ പിന്നീട് കാമുകിയെ അടുത്തുള്ള രജിസ്റ്റര്‍ ഓഫീസിലെത്തി താലി ചാര്‍ത്തി. തുടര്‍ന്നു നവവധുവുമായി നാടുവിട്ടു, തൃശൂരില്‍ സുഖവാസം നടത്തുന്നതായാണ് അറിയുന്നത്. ഏറെ രഹസ്യ സ്വഭാവത്തില്‍ നടത്തിയ കാര്യങ്ങള്‍ നാട്ടില്‍ പാട്ടായി കഴിഞ്ഞു. കഴിഞ്ഞ മാസം തൃശൂര്‍ ജില്ലയിലെ മാള ഇടവകയിലും ഇതേ പോലെ ഒരു സംഭവം നടന്നിരുന്നു. അവിടെ കുട്ടികളുള്ള പ്രവാസിയുടെ ഭാര്യയുമായാണ് വൈദികന്‍ നാടുവിട്ടത്.

ദരിദ്രകുടുംബത്തിലെ അംഗമാണ് യുവതി. മൂന്നു പെണ്‍മക്കളാണ് ഈ കുടുംബത്തിലുള്ളത്. പള്ളിത്തോട് പള്ളിയിലെ സഹവികാരിയായ യുവ വൈദീകന്‍ യുവാക്കളുമായി വിനോദ യാത്രയ്ക്ക് പോകാനും യുവാക്കളുമായി അമിതമായ അടുപ്പം പുലര്‍ത്താനും മുന്‍പന്തിയില്‍ നിന്നിരുന്നുവെന്ന് ഇടവകക്കാര്‍ പറയുന്നു. എന്നാല്‍ വൈദീകന്റെ പെരുമാറ്റത്തില്‍ ഇത്തരമൊരു സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും വിശ്വാസികള്‍ ചൂണ്ടികാണിക്കുന്നു.

പള്ളിയിലെ പാട്ടുകാരിയായ പത്തൊമ്പതുകാരിയുമായി കൊച്ചച്ചന്‍ ബൈക്കില്‍ കറങ്ങിയത് കയ്യോടെ പിടിക്കപ്പെട്ടതോടെയാണ് പ്രണയം പുറത്തായത്. പള്ളിയിലെ യുവജന യുവതി സംഘടനകളുടെ ചുക്കാന്‍ പിടിച്ചിരുന്ന വൈദികന്‍ ഇടക്കിടെ യാത്രകള്‍ നടത്തിയിരുന്നതും ഇപ്പോള്‍ ഇടവക്കാര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (8 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (9 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends