ഒടുവില്‍ കേന്ദ്രം തോല്‍വി സമ്മതിച്ചു . ശ്രീധരന്‍ ഉണ്ടാവും മെട്രോ ഉദ്ഘാടന വേദിയില്‍

വെള്ളിയാഴ്ച നടക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ ഇ ശ്രീധരനും സ്ഥാനമുണ്ടാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശ്രീധരനടക്കമുള്ള പല പ്രമുഖരെയും ഉദ്ഘാടന വേദിയില്‍ നിന്നു തഴഞ്ഞത് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇതേ തുടര്‍ന്ന് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ശ്രീധരനടക്കം ഒമ്പതു പേര്‍ക്കു ഉദ്ഘാടന വേദിയില്‍ സ്ഥാനമുണ്ടാവും.
നേരത്തേ തഴയപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ക്ഷണമുണ്ട്. വിവാദങ്ങള്‍ അനാവശ്യമായിരുന്നു.ആദ്യത്തെ ലിസ്റ്റ് മാത്രമാണ് നേരത്തേ പുറത്തുവന്നത്. രണ്ടാമെത്തെ ലിസ്റ്റ് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചിരുന്നു. പുതിയ ലിസ്റ്റില്‍ ശ്രീധരനും ചെന്നിത്തലയുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നും തനിക്ക് ഇതേക്കുറിച്ച് അറിയിപ്പ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു.ഉദ്ഘാടനവേദിയില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഔദ്യോഗികമായി ലഭിച്ചോയെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കുമ്മനം പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























