പെണ്‍കള്‍ ഒരുെമെ സമരത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം

പെണ്‍കള്‍ ഒരുമൈ സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന്മാധ്യങ്ങള്‍. മരത്തില്‍ സജീവ സാന്നിധ്യമായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂലി പ്രശ്‌നം സംബന്ധിച്ചു. മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ടും പെണ്‍കള്‍ ഒരുെമെ സമരത്തിലുണ്ടായിരുന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടതു തീവ്ര സംഘടന നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അറസ്റ്റ്. ഇയാളുടെ മൂന്നാറിലെ മുറിയില്‍ ഇടതു തീവ്ര സംഘടന നേതാക്കള്‍ വന്നു പോകുന്നുവെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പെണ്‍കള്‍ ഒരുെമെയുടെ പാനലില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മനോജിനെയാണ് പോലീസ് മുന്‍കരുതല്‍ അറസ്റ്റ് നടത്തിയത്. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ഈ റിപ്പോര്‍ട്ട് നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് പോലീസ് നീരിക്ഷണത്തിലുണ്ടായിരുന്ന നിരവധി പേര്‍ മൂന്നാറില്‍ വന്നു പോകുന്നുവെന്നും ഇവരാണ് മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയതെന്നും ചൂണ്ടിക്കാണിക്കുന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീരിക്ഷണത്തിനൊടുവിലാണ് മനോജിനെ കരുതല്‍ അറസ്റ്റ് നടത്തിയിരിക്കുന്നത്.
ഗവേഷണ വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നീ മേല്‍വിലാസത്തിലാണ് ഇടതു തീവ്ര സംഘടനാ നേതാക്കള്‍ മൂന്നാറിലെത്തിയത്. പെണ്‍കള്‍ ഒരുെമെ നേതാക്കളുമായി ഇവരെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു മനോജ്.
https://www.facebook.com/Malayalivartha























