സ്വാമിയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി ; പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി. സ്വാമിയുടെ ലിംഗം മുറിയുമെന്ന് കരുതിയല്ല കത്തിവീശിയതെന്നും പെണ്‍കുട്ടി അഭിഭാഷകനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.
കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. കത്തി എത്തിച്ചുനല്‍കിയതും അയ്യപ്പദാസ് തന്നെ. പൊലീസ് പറഞ്ഞതനുസരിച്ചാണ് സ്വാമിക്കെതിരെ മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. അതേസമയം, ഫോണ്‍ സംഭാഷണവും ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കത്തുംതമ്മില്‍ പൊരുത്തക്കേടുണ്ട്.
https://www.facebook.com/Malayalivartha


























