കൊല്ലത്ത് 20 ടണ്‍ ബ്ലീച്ചിങ് പൗഡറുമായി എത്തിയ ലോറിക്കു തീപിടിച്ചു, ഉറങ്ങിക്കിടന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

രാജസ്ഥാനില്‍നിന്നു 20 ടണ്‍ ബ്ലീച്ചിങ് പൗഡറുമായി എത്തിയ ലോറിക്കു തീപിടിച്ചു. കാബിനില്‍ ഉറങ്ങിക്കിടന്ന ഡ്രൈവറും ക്ലീനറും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. വെളളിയാഴ്ച പുലര്‍ച്ചെ 5.45നു വാട്ടര്‍ അതോറിറ്റിയുടെ ചിന്നക്കട പിഎച്ച് ഡിവിഷന്‍ വളപ്പിലാണ് സംഭവമുണ്ടായത്.
ബ്ലീച്ചിങ് പൗഡര്‍ പുകഞ്ഞു തീപിടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായി കത്തി നശിച്ചു. ചാമക്കടയില്‍നിന്നു ഫയര്‍ഫോഴ്‌സ് എത്തിയാണ് തീകെടുത്തിയത്. സുരുക്ഷിതത്വമില്ലാതെ കൊണ്ടുവന്ന ബ്ലീച്ചിങ് പൗഡറില്‍ വെള്ളം വീണതാകാം തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു.
https://www.facebook.com/Malayalivartha


























