കോഴഞ്ചേരിയില്‍ യക്ഷി ഇറങ്ങിയ വാര്‍ത്ത.. ഭയത്തോടെ നാട്ടുകാര്‍; വാർത്തയ്ക്ക് പിന്നിലെ സത്യം?

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്ന് പുറത്തു വരുന്ന യക്ഷി വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുകയാണ്. ഗ്രാമ വാസികള്‍ക്ക് ഇപ്പോള്‍ രാത്രി പുറത്തിറങ്ങാന്‍ ഭയം. എന്തായാലും രാത്രി സഞ്ചാരം ആളുകള്‍ കുറച്ചു. ഓട്ടോ വിളിച്ചാല്‍ പോലും ഫോണ്‍ കോള്‍ പോലും ഡ്രൈവര്‍മാര്‍ക്ക് സംശയം..വിളിക്കുന്നത് യക്ഷിയാണേലോ അര്‍ധരാത്രിയില്‍ റോഡരികില്‍ നില്‍ക്കുന്ന വെളുത്ത രൂപം വാഹനങ്ങള്‍ക്കു കുറുകെ പായുന്നു. തലമുതല്‍ കാലുവരെ മൂടുന്ന വെളുത്ത വസ്ത്രമണിഞ്ഞ്, കയ്യില്‍ വടിയും പിടിച്ചാണു രൂപം എത്തുന്നത്. വാഹനം അടുത്ത് എത്തുമ്പോള്‍ വലിയ ശബ്ദം ഉണ്ടാക്കി കൊണ്ടു രൂപം വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നു.
പുല്ലാട് കുമ്പനാട് പ്രദേശങ്ങളിലും എസ് ബി ടി പ്രവര്‍ത്തിക്കുന്ന ടൗണിനു നടുവിലുമാണു പ്രേതത്തെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇങ്ങിനെ പോകുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി. എന്നാല്‍ ഏറ്റവും കൗതുക കരം വാര്‍ത്തക്കൊപ്പം പ്രചരിക്കുന്ന വെളുത്ത രൂപത്തിലു യക്ഷിയുടെ വീഡിയോ സിംബാവേയിലേ ഒരു നാഷണല്‍ പാര്‍ക്കില്‍ നിന്നും ഉള്ളതാണ് എന്നതാണ്
സോഷ്യൽ മീഡിയയിൽ പുല്ലാട് നിന്നുള്ള ദൃശ്യങ്ങള്‍ എന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നു പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശത്ത് എവിടെ നിന്നോ നാലുവര്‍ഷം മുമ്പ് പ്രചരിച്ച് വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളി പ്രചരിക്കുന്നതാണ് എന്നും അതുകൊണ്ടു പരിഭ്രാന്തരാകേണ്ടന്നുമാണ് പോലീസിന്റെ അഭിപ്രായം. വീഡിയോയില്‍ കാണുന്ന വിലാസം സിംബാബേ നാഷ്ണല്‍ പാര്‍ക്കാണ്. മാത്രമല്ല ഭാഷയും മലയാളമല്ല.
https://www.facebook.com/Malayalivartha


























