Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍; അശ്ലീല സന്ദേശങ്ങള്‍ പറക്കുന്നു!!

17 JUNE 2017 08:32 AM IST
മലയാളി വാര്‍ത്ത

സമയം രാത്രിയാണ് കോളജ് ഹോസ്റ്റലിലെ ഒരു മുറിയില്‍ ഉറങ്ങാതെ കിടക്കുന്ന പെണ്‍കുട്ടി. മൊബൈലില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഇവളുടെ മനസില്‍ മറ്റുള്ളവര്‍ ഉറങ്ങട്ടേയെന്നാണ്. മറ്റൊന്നിനുമല്ല,സഹപാഠികളുടെ ഫോട്ടോയെടുത്ത് രസിക്കാന്‍. ഉറങ്ങിക്കിടക്കുന്നത്, അല്‍പം ചെരിഞ്ഞുകിടന്നാല്‍ അത്, ഷാളൊന്നു തെറ്റുന്‌പോള്‍ അങ്ങനെ ഒരിക്കല്‍ പോലും സഹപാഠികളില്‍ നിന്നും ഇത് ആരും അത് പ്രതീക്ഷിക്കുന്നുണ്ടാവില്ല. എന്നാല്‍ അതിനെക്കാള്‍ അപ്പുറത്ത് ഏവരേയും ഞെട്ടിച്ചത് ഈ ചിത്രങ്ങള്‍ കണ്ട് രസിക്കുന്നവരുടെ കൂട്ടത്തില്‍ അവരുടെ അധ്യാപകനും ഉണ്ടെന്നതാണ്. മൊബൈലില്‍ എടുത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവേണ്ട അധ്യാപകന്റെ ഫോണിലെ വാട്ട്‌സ് ആപ്പിലേക്കും ഇതെല്ലാം നടന്നതാകട്ടെ കോഴിക്കോട് ഗവ.ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജില്‍. 

ഇതുകൊണ്ട് മാനം കെടുന്നത് ആ സ്ഥാപനത്തിലെ മൊത്തം വിദ്യാര്‍ഥികളാണ്. പലരും ഇപ്പോഴേ ആ ഹോസ്റ്റലില്‍നിന്നും പടിയിറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി. രക്ഷിതാക്കളുടെ നിര്‍ബന്ധമാണ് കാരണം. സംഭവം അന്വേഷിക്കുന്ന നടക്കാവ് പോലീസ് പറയുന്നതിങ്ങനെ- മിക്ക ദിവസങ്ങളിലും രാത്രിയില്‍ പ്രിന്‍സിപ്പലിന്റെ ചാര്‍ജ് വഹിച്ചിരുന്ന അധ്യാപകനും വിദ്യാര്‍ഥിനിയും തമ്മില്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും കൈമാറാറുണ്ടായിരുന്നു. അര്‍ധരാത്രിയിലാണ് ഇതെല്ലാം. സഹപാഠികളുടെ ചിത്രങ്ങള്‍ എടുത്ത് വിദ്യാര്‍ഥിനി അധ്യാപകന് കൈമാറുന്നത് പതിവായിരുന്നു. സഹപാഠികള്‍ ഉറങ്ങുന്ന ഫോട്ടോയും മറ്റുമാണ് ഈ രീതിയില്‍ അയച്ചിരുന്നത്.

ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിപ്പോയെന്നാണ് അറിയുന്നത്. ശരീര വര്‍ണനകളും ചിത്രങ്ങളും രാത്രിയില്‍ പരസ്പരം കൈമാറിയിരുന്നതായി വ്യക്തമായിട്ടുണ്ട്. അധ്യാപകനും വിദ്യാര്‍ഥിനിയുമായി ഉണ്ടാവേണ്ട ബന്ധമായിരുന്നില്ല ഇവര്‍ തമ്മിലുണ്ടായിരുന്നതെന്ന് സഹപാഠികളും പറയുന്നു. മിക്ക സന്ദേങ്ങളും അര്‍ധരാത്രിക്കു ശേഷമായിരുന്നു. തന്റെ ഫോട്ടോ ഈ രീതിയില്‍ എടുക്കപ്പെട്ടുവെന്ന് മനസിലാക്കിയ സഹപാഠിയായ വിദ്യാര്‍ഥിനിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. പ്രിന്‍സിപ്പല്‍ ചാര്‍ജുള്ള എസ്. എസ്. അഭിലാഷിന് കോളജിലെ ഒരു വിദ്യാര്‍ഥിനി അയച്ചുകൊടുത്ത ഫോട്ടോയ്ക്ക് കീഴില്‍ അദ്ദേഹം എഴുതിയ സന്ദേശമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഈ സന്ദേശം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥിനിയാണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. 

പരാതി നല്‍കിയ വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവും സംഘവും കോളജിലെത്തി അധ്യാപകനെ കയ്യേറ്റം ചെയ്തതോടെയാണ് സംഭവം വിവാദമായത്. സംസ്ഥാനത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഹോസ്റ്റലുകള്‍ക്കെല്ലാം പേരുദോഷമുണ്ടാക്കാന്‍ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ മാത്രം മതി. മൊബൈല്‍ ഫോണുകള്‍ യഥേഷ്ടം ഉപയോഗിക്കാമെന്നത് പലപ്പോഴും ചതിക്കുഴികളുണ്ടാകാന്‍ കാരണമാകുന്നു. ചില ലേഡീസ് ഹോസ്റ്റലുകളില്‍ ആര്‍ക്കും എപ്പോഴും കയറിവരാവുന്ന സ്ഥിതിയാണ്. വാര്‍ഡനെ മണിയടിച്ചാല്‍ മാത്രം മതി. ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ്, മെസഞ്ചര്‍ എന്നിങ്ങനെ സമയം തള്ളിനീക്കാന്‍ ഏറെ വഴികളുണ്ടെങ്കിലും അവിടെ തന്നെയാണ് ചതിക്കുഴികള്‍ വരുന്നതും.

ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിനികളെ പ്രത്യേകം നോട്ട്' ചെയ്യുന്ന സഹപാഠികളും അധ്യാപകരും ഉണ്ട്. പലയിടത്തും മൈാബൈലുകള്‍ തന്നെയാണ് വില്ലനാകുന്നതെന്ന് പോലീസ് പറയുന്നു. പലപ്പോഴും ചതിക്കുഴികളില്‍ പെട്ടുകഴിഞ്ഞതിനുശേഷമാണ് വിവരങ്ങള്‍ അറിയുന്നത്. അപ്പോഴേക്കും ആത്മഹത്യയായി, പൊല്ലാപ്പായി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പോലീസിന് ഇടപെടുന്നതിന് പരിധിയുണ്ട്. പരാതി കിട്ടിയാല്‍ മാത്രമേ നടപടി എന്തെങ്കിലും എടുക്കാന്‍ കഴിയൂ. പലപ്പോഴും ഇത്തരം കേസുകള്‍ പുറത്തുവച്ചുതന്നെ മാനഹാനിയുടെ പേരില്‍ ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (15 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (24 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (59 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends