ഇ ശ്രീധരന്‍ ശരിക്കും ഞെട്ടിച്ചു : തോമസ് ഐസക്

മെട്രോമാന്‍ ഇ ശ്രീധരന്റെ അഭിമാനമായി കൊച്ചി മെട്രോയെ എല്ലാവരും പറയുമ്പോള്‍ അതിനൊപ്പം നിര്‍മ്മിച്ച അധികം ആരും അറിയാത്ത മറ്റൊന്നിനെ കുറിച്ചാണ് ഇ ശ്രീധരന് ആദ്യം പറയാനുള്ളത്. തന്റെ പഴയ സ്‌കൂളിനെ കുറിച്ച്. പട്ടാമ്പിക്കടുത്തുള്ള ചാതന്നൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ രണ്ട് ക്ലാസ് മുറികള്‍ കൂടി ഈ കാലയളവില്‍ ശ്രീധരന്‍ നിര്‍മ്മിച്ചു. മന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം തന്നെ അതിശയിപ്പിച്ച മെട്രോമാന്‍ ശ്രീധരനെ കുറിച്ചും ഐസക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സന്തോഷം പങ്കുവയ്ക്കാന്‍ തന്നെ വന്നു കണ്ട മെട്രോമാന്‍ തന്നെ അതിശയിപ്പിച്ചു കളഞ്ഞെന്ന് ഐസക് പോസ്റ്റില്‍ വ്യക്താക്കുന്നു. സന്തോഷം പറയാന്‍ മെട്രോമാന്‍ സമയം ചോദിച്ചിരുന്നുവെന്നും അപ്പോള്‍ താന്‍ കരുതിയത് കൊച്ചി മെട്രോയുടെ സന്തോഷം പങ്കുവയ്ക്കാനായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നുമാണ് ഐസക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അത് അങ്ങനെയായിരുന്നില്ലെന്നും ചാതന്നൂര്‍ സ്‌കൂളില്‍ രണ്ട് കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിച്ചതിലുള്ള സന്തോഷമാണ് അദ്ദേഹം പങ്കു വച്ചതെന്നും അത് തന്നെ അതിശയിപ്പിച്ചുവെന്നും ഐസക് പറയുന്നു.
https://www.facebook.com/Malayalivartha























