മെട്രോയോട് സ്വച്ഛ് ഭാരതത്തിന്റെ വിരട്ടല്‍ വില പോകില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷന്‍. എന്നാല്‍ മോദി പങ്കെടുക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ സ്വച്ഛ് ഭാരതും ഗ്രീന്‍ പ്രോട്ടോക്കോളുമൊന്നും നടക്കില്ല. പ്ലാസ്റ്റിക് ബോട്ടിലുകളിലും പേപ്പര്‍ ഗ്വാസിലുമൊക്കെ തന്നെയായിരിക്കും വെള്ളം കിട്ടുക. മെട്രോയുടെ ഉദ്ഘാടന വേദിയില്‍ പ്ലാസ്റ്റികും പേപ്പറും പൂര്‍ണമായി ഒഴിവാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിന്റെ ഭാഗമായി എല്ലാ അതിഥികള്‍ക്കും പ്ലാസ്റ്റിക്കിനും പേപ്പര്‍ ഗ്ലാസിനുമൊക്കെ പകരം സ്റ്റീല്‍ ഗ്ലാസില്‍ വെള്ളം നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ഇത് തടഞ്ഞിരിക്കുകയാണ് സ്‌പെഷ്യല്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പ്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോളിന് പകരം മെട്രോ വേദിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കാണ് എസ്പിജി പ്രധാന്യം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച കലൂര്‍ സ്‌റ്റേഡിയത്തിലാണ് മെട്രോയുടെ ഉദ്ഘാടനം. സ്റ്റീല്‍ ഗ്ലാസുകള്‍ ഒഴിവാക്കണമെന്ന് എസ്പിജിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചെന്ന് കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ പ്രശ്‌നം കാരണമാണ് സ്റ്റീല്‍ ഗ്ലാസ് ഒഴിവാക്കുന്നതെന്നാണ് എസ്പിജി പഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനെയും സംഘാടകര്‍ സമീപിച്ചിരുന്നതായി ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ വാസുകി പറയുന്നു. എന്നാല്‍ ആ പദ്ധതി നടപ്പാകാനായില്ലെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























