ട്രാഫിക് സിനിമയെ വെല്ലും...രണ്ടര വയസുള്ള കുഞ്ഞിനെ രക്ഷിച്ചത് ആംബുലന്‍സ് ഡ്രൈവറും സംഘവും

ട്രാഫിക് സിനിമയെ പോലെ ജീവിതത്തിലും ഒരു ജീവനുവേണ്ടി ആംബുലന്‍സ് ഡ്രൈവറും സംഘവും. സ്‌റ്റെയര്‍ കെയ്‌സില്‍ നിന്നും താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുള്ള കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ 65 മിനിറ്റ് കൊണ്ട് എത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍.
പുന്നപ്ര പറവൂര്‍ സ്വദേശികളായ അര്‍ഷാദ്‌നസ്‌നി ദമ്പതികളുടെ മകന്‍ മൊഹമ്മദ് അര്‍ഫാനാണ് പരിക്കേറ്റത്. സ്‌റ്റെയര്‍ കെയ്‌സില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികില്‍സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്നും, ഒരു മണിക്കൂറിനകം കൊച്ചിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
പിന്നീട് അരങ്ങേറിയത് ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു. കുട്ടിയുമായി ആംബുലന്‍സ് ഡ്രൈവര്‍ ബെന്‍സന്‍ കുതിച്ചു. ഒപ്പം കുട്ടിയ്ക്ക് അടിയന്തര വൈദ്യ സഹായത്തിനായി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഷ്ണുവും ഒപ്പമുണ്ടായിരുന്നു. ഒരു പോലീസ് പൈലറ്റ് വാഹനവും ആംബുലന്‍സിന് വഴിയൊരുക്കി.
വെള്ളിയാഴ്ച വൈകുന്നേരം 5.25 ന് വണ്ടാനത്ത് നിന്ന് പുറപ്പെട്ട വാഹനം 76 കിലോമീറ്റര്‍ താണ്ടി കൃത്യം 6.30 ന് അമൃത ആശുപത്രിയിലെത്തി. ഇപ്പോള്‍ കുട്ടിയെ അമൃതയിലെ ലൈഫ് സേവ് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ അപകത്തിലാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























