ഐശ്വര്യാറായി ജയാബച്ചന്‍ പോര് മുറുകുന്നു

മകനെന്തെങ്കിലും സംഭവിച്ചാലും സാരമില്ല മരുമകളുടെ കണ്ണുനീര് കാണണം ഈ നിലപാടുള്ള അമ്മായിയമ്മയാണ് ജയാബച്ചനെന്ന് ബോളിവുഡില്‍ പരക്കെ ആക്ഷേപമുണ്ട്. പലപ്പോഴും ഇത് ശരിവയ്ക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അമിതാഭ് ബച്ചനും ജയാബച്ചനും വര്‍ഷങ്ങളായി രണ്ട് ബംഗ്ലാവുകളിലാണ് താമസിക്കുന്നതെന്ന് കുടുംബ സുഹൃത്തും എം.പിയുമായിരുന്ന അമര്‍സിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതിനെതിരെ പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല എന്നത് ഏവരെയും അതിശയിപ്പിച്ചു. ഐശ്വര്യാറായി മരുമകളായി വന്ന നാള്‍ മുതല്‍ ജയാബച്ചന്‍ അസൂയ പ്രകടിപ്പിക്കുന്നുണ്ട്.
ഭര്‍ത്താവിന്റെ അമ്മയാണെന്നും പ്രായമായ സ്ത്രീയാണെന്നും കരുതി ഐശ്വര്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല. പ്രശ്‌നങ്ങള്‍ പലതവണ ആവര്‍ത്തിച്ചു. അപ്പോഴൊക്കെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും ഓര്‍ത്ത് ക്ഷമിച്ചു. താന്‍ കാരണം കുടുംബപ്രശ്‌നം ഉണ്ടാകുന്നത് ഐശ്വര്യക്ക് ഇഷ്ടമല്ല. ഒന്നുമറിഞ്ഞില്ലെന്ന രീതിയില്‍ അഭിനയിച്ച് ജീവിച്ചു. ബച്ചന്റെ മകള്‍ക്കും ഇക്കാര്യം അറിയാമെങ്കിലും അവര്‍ ഇടപെട്ടില്ല. അമ്മയുടെ കയ്യില്‍ കോടിക്കണക്കിന് രൂപയുണ്ടെന്ന് അവര്‍ക്കറിയാം. ഐശ്വര്യാറായി രണ്‍ബീര്‍ കപൂറുമായി ഇഴുകി ചേര്‍ന്ന് അഭിനയിച്ചതിനെതിരെയും ജയ രംഗത്തെത്തിയിരുന്നു. അന്നും ആഷ് ഒന്നും മിണ്ടിയില്ല.
എന്നാല്‍ അടുത്തിടെ ആഷിന്റെ പിതാവ് മരിച്ചു. മംഗലാപുരത്തെ വസതിയില്‍ അഭിഷേകും അമിതാഭ് ബച്ചനും എത്തി. രണ്ട് ദിവസം തങ്ങുകയും ചെയ്തു. എന്നാല്‍ ജയാബച്ചന്‍ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് മാത്രമല്ല, ഐശ്വര്യയെ ഒന്ന് ഫോണ്‍ വിളിക്കുക പോലും ചെയ്തില്ല. ഇത് താരത്തെ വല്ലാതെ പ്രകോപിപ്പിച്ചു. വീട്ടിലെത്തിയ പലരും ജയാബച്ചനെ കുറിച്ച് ആഷിനോട് തിരക്കി. ആദ്യമൊക്കെ മിണ്ടാതിരുന്നു. ഒടുവില്‍ ജയാബച്ചന് സ്‌ട്രോക്ക് വന്ന് കിടപ്പാണെന്നും സുഖമാകുമ്പോള്‍ വരുമെന്നും പറഞ്ഞു. തിരികെ മുംബയിലെ വീട്ടിലെത്തിയിട്ടും ജയ ഐശ്വര്യയെ കാണാന്‍ കൂട്ടാക്കിയില്ല.
https://www.facebook.com/Malayalivartha


























